1 GBP = 110.31

സഞ്ജീവ് ഭട്ടിനെ എസ്‌ഐടി ജയിലിലെത്തി അറസ്റ്റ് ചെയ്തു; നടപടി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍

സഞ്ജീവ് ഭട്ടിനെ എസ്‌ഐടി ജയിലിലെത്തി അറസ്റ്റ് ചെയ്തു; നടപടി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ജയിലിലെത്തി വീണ്ടും അറസ്റ്റ് ചെയ്ത് ഗുജറാത്ത് പ്രത്യേക അന്വേഷണ സംഘം. നിരപരാധികളെ കലാപക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്‌റ്റെന്നാണ് സൂചന. മയക്കുമരുന്ന് കേസില്‍ 2018 മുതല്‍ ബനസ്‌കന്ത പാലന്‍പൂരില്‍ ജയലിലില്‍ കഴിയുന്ന സഞ്ജയെ പ്രത്യേക ഉത്തരവുമായെത്തി എസ്‌ഐടി അറസ്റ്റ് ചെയ്യുകയായിരുന്നു.

തീസ്ത സെതല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്കുശേഷം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ ടീസ്റ്ററുടെ ഇടപെടലുകളെ സുപ്രിംകോടതി വിമര്‍ശിക്കുകയും, ആഭ്യന്തര മന്ത്രി അമിത് ഷാ ഗുരുതര ആരോപണം ഉന്നയിച്ചതിനും് പിന്നാലെയായിരുന്നു തീസ്തയുടേയും ശ്രീകുമാറിന്റേയും അറസ്റ്റ്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗുജറാത്ത് എടിഎസ് വീട്ടിലേക്ക് അതിക്രമിച്ചു കയറി മര്‍ദ്ദിച്ചെനും, ജീവനില്‍ ഭയമുണ്ടെന്നും കാണിച്ച് ടീസ്റ്റ മുംബൈയിലെ സാന്താ ക്രൂസ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

വീട് പരിശോധിക്കാനെന്ന് പറഞ്ഞാണ് എടിഎസ് തീസ്തയുടെ മുംബൈയിലെ വീട്ടിലെത്തിയിരുന്നത്. പക്ഷേ തെരച്ചിലിനൊടുവില്‍ തീസ്തയ്‌ക്കെതിരായി ചില തെളിവുകള്‍ ലഭിച്ചുവെന്ന് പറഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഐപിസി സെക്ഷന്‍ 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍), ഐപിസി 471 (വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാര്‍ത്ഥമായി ഉപയോഗിക്കല്‍), എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more