Wednesday, Jan 8, 2025 11:19 AM
1 GBP = 106.84
breaking news

ആര്‍ ശ്രീലേഖയുടെ ഫോണ്‍ പരിശോധിക്കണം’; വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെ കെ രമ

ആര്‍ ശ്രീലേഖയുടെ ഫോണ്‍ പരിശോധിക്കണം’; വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെ കെ രമ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലെന്ന് കെ കെ രമ എംഎല്‍എ. വെളിപ്പെടുത്തലുകളില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും ശ്രീലേഖയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ കെ രമ പറഞ്ഞു.

മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവത്തോടെ കാണണമെന്ന് കെ കെ രമ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ശ്രീലേഖ നടത്തിയതെന്ന് പൊലീസ് അന്വേഷിക്കണമെന്നാണ് കെ കെ രമ ആവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ കേസില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും കെ കെ രമ പറഞ്ഞു.

നടിയെ ആക്രിച്ച കേസില്‍ ദിലീപിന്റെ പേര് വന്നതില്‍ പ്രതികരണവുമായി ആര്‍ ശ്രീലേഖ ഐപിഎസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ രംഗത്ത് വരുന്നത് ഇന്നലെയാണ്. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നാശങ്കയുണ്ടായിരുന്നു. ദീലിപിന്റെ ജീവിതത്തില്‍ വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

‘ദിലീപിന്റെ പെട്ടന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ വളരെ ശക്തരായ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി’- ശ്രീലേഖ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more