1 GBP = 110.31

അഭിമാനമാണ് ഈ ഇന്ത്യക്കാരി, ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

അഭിമാനമാണ് ഈ ഇന്ത്യക്കാരി, ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ചില നേട്ടങ്ങൾ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. കാലം എത്ര കഴിഞ്ഞാലും അതിന് മാറ്റ് ഒട്ടും കുറയുകയില്ല. പ്രായവും പരിചയവും എല്ലാം വെറും സംഖ്യകളിൽ ഒതുങ്ങുമ്പോൾ ഒരു പന്ത്രണ്ട് വയസുകാരി ഈ ലോകത്തിന് പ്രചോദനമാകുകയാണ്. ത്രിവർണ്ണ പതാകയും നാവിക പതാകയും വഹിച്ചുകൊണ്ട് ഡെനാലി പർവതത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ (എൻസിഎസ്) പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കാമ്യ കാർത്തികേയൻ. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് ഇതോടെ കാമ്യ.

ജൂൺ 27 നാണ് കാമ്യ ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കിയത്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് ഡെനാലി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20,310 അടി (6,190 മീറ്റർ) ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. മൌണ്ട് എവറസ്റ്റ്, അകൊൻകാഗ്വ എന്നിവ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവ്വതമാണിത്.

മുംബൈയിലെ നേവി ചിൽഡ്രൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും കമാൻഡർ എസ് കാർത്തികേയന്റെ മകളുമായ കാമ്യ ഇപ്പോൾ “സരസ്” എന്ന ദൗത്യത്തിലാണ്. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക എന്നതാണ് ഈ മിടുക്കിയുടെ ലക്‌ഷ്യം.

നിരവധി പേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഈ പ്രായത്തിൽ തന്നെ തന്റെ സ്വപ്നങ്ങൾക്കായി പ്രയത്നിക്കാനും അത് സ്വന്തമാക്കാനും ഈ കൊച്ചുമിടുക്കി കാണിച്ച ധൈര്യം അഭിനന്ദിക്കേണ്ടത് തന്നെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more