1 GBP = 110.31

അഗ്നിപഥ്, തൊഴിലില്ലായ്‌മ; കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു

അഗ്നിപഥ്, തൊഴിലില്ലായ്‌മ; കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു

അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു. അഗ്നിപഥ്, തൊഴിലില്ലായ്‌മ എന്നിവ ഉയർത്തി ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ ധർണ നടത്തും.ഡൽഹി ജന്ദർ മന്തറിൽ എ എ റഹീം എംപി യുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ നടത്തുക. 12 ഇടത് വിദ്യാർത്ഥി – യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് DYFI ദേശീയ അധ്യക്ഷൻ എ എ റഹീം പറഞ്ഞു.സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ ഇന്ന് സംയുക്ത യോഗം ചേർന്നു .വില്ലേജ് തലത്തിലും സമരം സംഘടിപ്പിക്കും.

എന്നാൽ അഗ്നിപഥിനെതിരെയുള്ള ഡിവൈഎഫ്‌ഐയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ പൊലീസിന്റെ അതിക്രമത്തില്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് എ.എ റഹീം എംപി പരാതി നല്‍കി. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും ഡല്‍ഹി പൊലീസ് കാണിച്ചില്ല. വനിത പ്രവര്‍ത്തകരെ ഉള്‍പ്പെടെ മര്‍ദ്ദിച്ചു. ഡല്‍ഹി പൊലീസിന്റേത് ഹീനമായ നടപടിയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എംപിമാര്‍ പരാതിയില്‍ പറയുന്നു.

ഡിവൈഎഫ്‌ഐ മാര്‍ച്ചിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത റഹീമിനെ രാത്രി വൈകിയാണ് പൊലീസ് വിട്ടയച്ചത്. റഹീമിനൊപ്പം കസ്റ്റഡിയില്‍ എടുത്തവരെ പിന്നെയും വളരെ വൈകിയാണ് പൊലീസ് പോകാന്‍ അനുവദിച്ചത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവരെയെല്ലാം പൊലീസ് പാര്‍പ്പിച്ചത്. ഡല്‍ഹി ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. എ എ റഹീം ഉള്‍പ്പെടെയുള്ള നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more