എക്സിറ്റർ മലയാളി അസോസിയേഷന്റെ വടംവലി മാമാങ്കം നാളെ….
Jun 11, 2022
ജോബി എക്സിറ്റർ
വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടിൽ, ചങ്കായ കാണികളുടെ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ കോട്ടകാക്കുന്ന പ്രതിരോധവും ഒപ്പം മിന്നലാക്രമണവുമായി പോർമുഖത്തു പടക്കുതിരകളെപ്പോലെ മുഖാമുഖംനിന്നു ഒരിഞ്ചുമാറാതെ കൈക്കരുത്തിന്റെയും മസിൽബലത്തിന്റെയും ഒപ്പം മനക്കരുത്തിന്റെയും ബലത്തിൽ കളിത്തട്ടിൽ ഇടിനാദമായി ഒപ്പം നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടം.
അതെ, മലയാളക്കരയിലെ ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരത്തിലൂടെ രാജകീയപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സാമ്രാജ്യത്വശക്തിയായ ബ്രിട്ടന്റെ മണ്ണിലെ കരുത്തന്മാരാരെന്നറിയാൻ ആദ്യമായി സൗത്ത് വെസ്റ്റിലെ സഞ്ചാരികളുടെ പറുദീസയായ ഡെവണിൽ കളമൊരുങ്ങുന്നു.
യുകെയിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ എക്സിറ്റർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ 2022 ജൂൺ 12 ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ എക്സിറ്റർ അരീനയിലാണ് മത്സരം അരങ്ങേറുന്നത്. എക്സിറ്ററിന്റെ ലോർഡ് മേയർ ഉൽഘാടനം ചെയ്യുന്ന വടംവലിമാമാങ്കത്തിൽ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നായി പ്രമുഖരായ 12 ഓളം ടീമുകൾ പങ്കെടുക്കുന്നു. 1st prize – £10012nd prize – £6013rd prize- £3014th prize – £151
കാണികളെ മുൾമുനയിൽ നിർത്തുന്ന ആവേശമേറിയ തീപാറും പോരാട്ടങ്ങളുടെ ഈ കായികമാമാങ്കം നേരിൽകണ്ട് ആസ്വദിക്കുവാൻ ഏവരെയും എക്സിറ്ററിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. വടംവലി മാമാങ്കത്തിനായി എത്തുന്ന എല്ലാവർക്കും എക്സിറ്റർ അരീനയിൽ free car parking സൗകര്യം ലഭ്യമാണ്. അതോടൊപ്പം മിതമായ നിരക്കിൽ സ്വാദേറിയ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് സ്റ്റാളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.
പരിപാടികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- റോബി – 07427684828,
ജോയി – 07411761274,
ബിജോ – 07773908970 വടംവലി മാമാങ്കം നടക്കുന്ന എക്സിറ്റർ അരീനയുടെ വിലാസം:- Exhibition Field,
click on malayalam character to switch languages