1 GBP = 110.31

അനധികൃത വിസയ്ക്ക് കോഴ വാങ്ങിയെന്ന കേസ്: കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ അഞ്ച് പേരെ പ്രതിയാക്കി എഫ്‌ഐആര്‍

അനധികൃത വിസയ്ക്ക് കോഴ വാങ്ങിയെന്ന കേസ്: കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ അഞ്ച് പേരെ പ്രതിയാക്കി എഫ്‌ഐആര്‍

ചൈനീസ് പൗരന്മാര്‍ക്ക് അനധികൃതമായി വിസ നല്‍കാന്‍ കാര്‍ത്തി ചിദംബരം ഇടപെട്ടെന്ന കേസില്‍ സിബിഐ തയാറാക്കിയ എഫ്‌ഐആറില്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ അഞ്ച് പ്രതികള്‍. ഭാസ്‌കരരാമന്‍, വികാസ് മഖാരിയ എന്നിവരേയും പ്രതിയാക്കിയിട്ടുണ്ട്.

പഞ്ചാബിലെ മാന്‍സ ആസ്ഥാനമായ കമ്പനി ഇടനിലക്കാരന്‍ വഴി കോഴ നല്‍കിയെന്നാണ് എഫ്‌ഐആറിലുള്ളത്. വിസ അനുവദിക്കുന്നതിന് 50 ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തിയത്.

കാര്‍ത്തി ചിദംബരം 2010-14 കാലയളവില്‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയാണ് സിബിഐയുടെ പുതിയ കേസിനാധാരം. 2019ല്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more