1 GBP = 106.79
breaking news

രാജ്യത്ത് 3545 പേർക്ക് കൊവിഡ്; 38.5% കേസുകളും ഡൽഹിയിൽ

രാജ്യത്ത് 3545 പേർക്ക് കൊവിഡ്; 38.5% കേസുകളും ഡൽഹിയിൽ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആണ്.

ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5% റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഡൽഹിയിൽ 1,365 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഹരിയാനയിൽ 534 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിൽ 356, കേരളം 342, മഹാരാഷ്ട്ര 233 എന്നിങ്ങനെയാണ് മൂന്നക്കം കടന്ന മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് 79.82% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more