യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറി ജോസ് പി.എം ൻ്റെ മാതാവ് നിര്യാതയായി
May 04, 2022
യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറിയും ജെ.എം.പി സോഫ്റ്റ് വെയർ സ്ഥാപനത്തിൻ്റെ ഉടമയുമായ ജോസ് പി.എം ൻ്റെ മാതാവ് രാമപുരം പുളിയാർമറ്റത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. പരേത കുറിച്ചിത്താനം പൂതക്കാനായിൽ കുടുംബാംഗമാണ്.
മക്കൾ:- മോളി മാത്യു, പി.എം.തങ്കച്ചൻ(റബ്ബർ ഡീലർ, രാമപുരം), ത്രേസ്യാമ്മ ഫ്രാൻസീസ് (യു എസ്), മിനി ബെന്നി (യു എസ്), ഷിജി ഷാജി (യു എസ്), ജോസ്.പി.എം (സൗത്താൾ). മരുമക്കൾ:- പരേതനായ മാത്യു കൊടൂർ നീറന്താനം, കുസുമം ഇടമുളയിൽ പിഴക്, ബെന്നി അവനപ്പുറത്ത് ഉഴവൂർ (യുഎസ്), ഷാജി കുഴിപ്പിള്ളിൽ ചിറക്കടവ് (യുഎസ്), ബിന്ദു കുരീക്കിൽ ചുണങ്ങംവേലിൽ (യുകെ).
സംസ്കാര ശുശ്രൂഷകൾ നാളെ വ്യാഴാഴ്ച (05/05/22) രാവിലെ 10ന് ഭവനത്തിൽ നിന്നും ആരംഭിച്ച് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിലെ കുടുംബക്കലറയിൽ സംസ്കരിക്കുന്നതാണ്.
യുക്മ ദേശീയ സമിതിക്കു വേണ്ടി യുക്മ നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ് ഭവനത്തിലെത്തി അന്തിമോപചാരമർപ്പിച്ചു. മുൻ യുക്മ ജനറൽ സെക്രട്ടറി എബ്രഹാം ലൂക്കോസും തദവസരത്തിൽ സന്നിഹിതനായിരുന്നു.
മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ഉപദേശക സമിതിയംഗവും സ്ഥാപക പ്രസിഡൻ്റുമായ വർഗീസ് ജോൺ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ഷാജി തോമസ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാൻ താഴെ കെടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
click on malayalam character to switch languages