1 GBP = 109.55
breaking news

പി.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടീക്കാറാം മീണയുടെ ആത്മകഥ

പി.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടീക്കാറാം മീണയുടെ ആത്മകഥ

പി.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടിക്കറാം മീണ ഐഎഎസിന്റെ ആത്മകഥ. തൃശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇ.കെ.നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്ന് ടീകാറാം മീണ ആത്മകഥയിൽ പറയുന്നു.

‘തോൽക്കില്ല ഞാൻ’ എന്ന ആത്മകഥയിലായിരുന്നു ടിക്കറാം മീണയുടെ വിമർശനം. വയനാട് കളക്ടറായിരിക്കെ സസ്‌പെൻഡ് ചെയ്തതിന് പിന്നിലും പി.ശശിയാണെന്ന് ടീക്കാ റാം മീണ ആത്മകഥയിൽ കുറിച്ചു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടുവെന്നും ടീക്കാറാം മീണ കുറിച്ചു.

മുൻ മന്ത്രി ടി.എച്ച് മുസ്തഫയ്‌ക്കെതിരെയും ആത്മകഥയിൽ ആരോപണമുണ്ട്. സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും സർവീസിൽ മോശം കമന്റെഴുതിയെന്നും ടീക്കാറാം മീണ പറയുന്നു. മോശം പരാമർശം പിൻവലിപ്പിക്കാൻ പിന്നീട് മുഖ്യമന്ത്രിയായ എ.കെ.ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പുസ്തകത്തിന്റെ പ്രകാശനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more