1 GBP = 110.31

ചിന്താ ജെറോം DYFIയുടെ ആദ്യ വനിതാ അധ്യക്ഷയായേക്കും; വസീഫിന്റെ പേരും പരിഗണനയിൽ

ചിന്താ ജെറോം DYFIയുടെ ആദ്യ വനിതാ അധ്യക്ഷയായേക്കും; വസീഫിന്റെ പേരും പരിഗണനയിൽ

തിരുവനന്തപുരം: ഡിവൈഎഫ്ഐ (DYFI) സംസ്ഥാന അധ്യക്ഷ പദവയിലേക്ക് ചിന്താ ജെറോമിന്റെ പേരും പരിഗണനയിൽ. ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷ സ്ഥാനം ഇതുവരെ വനിതകൾക്ക് നൽകിയിട്ടില്ല. ചിന്താ ജെറോം  അധ്യക്ഷയായാൽ അതു പുതുമയാകും. എറണാകുളം സമ്മേളനത്തിൽ സി പി എം സംസ്ഥാന സമിതിയിലെത്തിയ ചിന്തയ്ക്ക് ഉടൻ മറ്റൊരു പദവി കൂടി നൽകുന്നതിൽ വ്യത്യസ്ത അഭിപ്രായം ഉള്ളവരുണ്ട്. അതു മറികടക്കാനായാൽ ഡി വൈ എഫ് ഐ യുടെ ആദ്യ വനിതാ അധ്യക്ഷയായി ചിന്താ ജെറോം മാറും.

ചിന്തയെ പരിഗണിച്ചില്ലെങ്കിൽ കോഴിക്കോട്ടു നിന്നുള്ള നേതാവ് വി. വസീഫ് സംസ്ഥാന അധ്യക്ഷനായേക്കും. സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടർന്നേക്കും. സി പി എം സംസ്ഥാന സമിതി അംഗമായ എസ്‌ സതീഷ്,  ഷിജു ഖാൻ, എം വിജിൻ എന്നിവരും സംസ്ഥാന ഭാരവാഹികളായി പരിഗണിക്കപ്പെടുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിന് ഇന്നലെ പത്തനംതിട്ടയിൽ തുടക്കമായി.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ , എം. വിജിൻ എം എൽ എ, കൊല്ലത്തു നിന്നുള്ള നേതാവ് അരുൺ ബാബു എന്നിവരിൽ ഒരാൾ സംസ്ഥാന ട്രഷറർ ആകും. ഡൽഹിയിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റിയതിനാൽ ജെയ്ക്ക് സി തോമസിനെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല. മേയിൽ കൊൽക്കത്തയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ജെയ്ക്ക് അഖിലേന്ത്യാ അധ്യക്ഷനായേക്കും. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. 30 ന് വൈകിട്ട് പൊതുസമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more