1 GBP = 110.31

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാം; യു.ജി.സി അനുമതി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാം; യു.ജി.സി അനുമതി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാൻ യു.ജി.സി അനുമതി നൽകി. ജോയിന്റ് ഡി​ഗ്രി, ഡ്യുവൽ ഡി​ഗ്രി പ്രോ​ഗ്രാമുകൾക്ക് ഉൾപ്പടെയാണ് അനുമതി നൽകിയത്. നാക് ​ഗ്രേഡ് 3.01ന് മുകളിലുള്ള സ്ഥാപനങ്ങൾക്ക് ഇനിമുതൽ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കാം.

ഇന്ത്യയിലെ 900 സ്വയംഭരണ കോളജുകള്‍ക്ക് ജൂലായില്‍ സ്വന്തമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാനും യു.ജി.സി അനുമതി നല്‍കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിപുലപ്പെടുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കുന്നതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി. മാര്‍ക്ക്, ഹാജര്‍, സിലബസ് തുടങ്ങിയവയില്‍ ഇളവും നല്‍കും. ഓഫ്‌ലൈന്‍ കോഴ്‌സുകളുടേതിന് തുല്ല്യമായ അംഗീകാരവും ഇതിനുണ്ടാകും.

സാങ്കേതികേതരവും ലാബ് സൗകര്യം ആവശ്യമില്ലാത്തതുമായ എല്ലാ വിഷയങ്ങളും ഓണ്‍ലൈനിലും ലഭ്യമാക്കാം. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് തുടങ്ങി ഓഫ്‌ലൈനില്‍ ലഭ്യമല്ലാത്ത വിഷയങ്ങളും പഠിപ്പിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗില്‍ കുറഞ്ഞത് രണ്ടുതവണ ആദ്യ 100ല്‍ ഇടം പിടിച്ച സ്വയംഭരണ കോളജുകള്‍ക്ക് യു.ജി.സിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാം. നിലവില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അനുമതിയുള്ളത് കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് മാത്രമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more