1 GBP = 105.61
breaking news

രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്; കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി

രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്; കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി

രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നത്.

ഇന്ത്യയിൽ വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കടന്നാക്രമിച്ച നരേന്ദ്ര മോദി കുടുംബവാഴ്ച ഇന്ത്യയെ തുലച്ചെന്നും,കുടുംബവാഴ്ചയ്‌ക്കെതിരെ ബിജെപി പോരാടുമെന്നും പറഞ്ഞു. ഭരണഘടനെയെ ഇത്തരം പാർട്ടികൾ മാനിക്കുന്നില്ലെന്നും. മുൻ സർക്കാരുകൾ രാജ്യത്തെ ചെറുപ്പക്കാരെ വഞ്ചിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോള തലത്തിൽ ഭാരതത്തെ മുന്നിലെത്തിക്കുക എന്നതായിരിക്കണം ഓരോ പ്രവർത്തകരുടേയും ലക്ഷ്യം. സർക്കാർ പ്രവർത്തിക്കുന്നത് രാജ്യ താത്പര്യം മുൻനിർത്തിയാണ്. ചുരുങ്ങിയ കാലം കൊണ്ട് വളരെ മികച്ച വളർച്ചയാണ് ബിജെപി കാഴ്‌ച്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ മികച്ച വിജയം കാഴ്‌ച്ചവയ്‌ക്കാൻ ബിജെപിയ്‌ക്കായി. ലോക്‌സഭയിലും രാജ്യസഭയിലും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കക്ഷിയായി ബിജെപി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതാത്പര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യില്ല. മികച്ച വാക്‌സിനേഷൻ യജ്ഞം നടത്താൻ സർക്കാരിന് സാധിച്ചുവെന്നും പ്രീണന രാഷ്‌ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ സ്ഥാപക ദിനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നു എന്നുള്ളതാണ് അതിൽ പ്രധാനപ്പെട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more