1 GBP = 107.76
breaking news

സില്‍വര്‍ലൈൻ; സംസ്ഥാനവ്യാപക പ്രചരണത്തിന് ഇടതുമുന്നണി; ആദ്യ യോഗം 19 ന്

സില്‍വര്‍ലൈൻ; സംസ്ഥാനവ്യാപക പ്രചരണത്തിന് ഇടതുമുന്നണി; ആദ്യ യോഗം 19 ന്

കെ റെയിൽ വിഷയത്തിൽ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഏപ്രില്‍ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഗൃഹ സന്ദർശന പരിപാടിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

താഴെ തട്ടു വരെ പ്രചരണ പരിപാടി സംഘടിപ്പിക്കും. 21 ന് ഇന്ധന വിലവർദ്ധനവിനെതിരെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിപാടി നടത്തുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കില്ലെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് എൽഡിഎഫ് ശുപാർശ ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ചാർജ് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു.

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more