1 GBP = 105.79
breaking news

ചരിത്രം കുറിച്ച് റൊണാള്‍ഡോ; ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം

ചരിത്രം കുറിച്ച് റൊണാള്‍ഡോ; ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം

ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കരിയറിലെ 806-ാം ഗോള്‍ റൊണാള്‍ഡോ പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരെ.

ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മൂന്നു ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയാണ് താരമെന്ന നേട്ടം കരസ്ഥമാക്കി.

ടോട്ടന്‍ഹാമിനെതിരെ റൊണാള്‍ഡോ നേടിയത് രാജ്യത്തിനും ക്ലബിനുമായുള്ള തന്റെ 805ആമെത്തെയും 806ആമെത്തെയും ഗോളുകളായിരുന്നു. 805 ഗോളുകള്‍ നേടിയ ഓസ്ട്രിയന്‍ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തകര്‍ത്തത്.

പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ട്ടിങ് സിപിയുടെ കരിയര്‍ തുടങ്ങിയ റൊണാള്‍ഡോ അവര്‍ക്ക് വേണ്ടി അഞ്ച് ഗോളുകളാണ് സ്വന്തമാക്കിയത്. പിനീട്, 2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ പോര്‍ച്ചുഗീസ് താരം, ആറ് സീസണുകള്‍ അവര്‍ക്കൊപ്പം ചിലവഴിക്കുകയും 118 ഗോളുകള്‍ നേടുകയും ചെയ്തു.

2009ല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ഒന്‍പത് സീസണുകളില്‍ നിന്നായി 450 ഗോളുകളാണ് സ്പാനിഷ് വമ്പന്മാര്‍ക്ക് വേണ്ടി അടിച്ചു കൂട്ടിയത്. 2018ല്‍ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബിന് വേണ്ടി 134 മത്സരങ്ങളില്‍ നിന്ന് 101 ഗോളുകള്‍ നേടി. 2021/22 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാള്‍ഡോ, ഈ സീസണില്‍ 17 തവണയാണ് ചുവന്ന ചെകുത്താന്മാര്‍ക്ക് വേണ്ടി ഗോള്‍വല ചലിപ്പിച്ചത്.

അതേസമയം, പോര്‍ച്ചുഗല്‍ സീനിയര്‍ ടീമിന് വേണ്ടി 2003ല്‍ അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ, 184 മത്സരങ്ങളില്‍ നിന്ന് 115 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകളുളള പുരുഷതാരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോക്ക് സ്വന്തമാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more