1 GBP = 110.31

ഈ വിപ്ലവത്തിന് പഞ്ചാബിന് അഭിവാദ്യങ്ങള്‍’; വിജയത്തിളക്കത്തില്‍ കെജ്രിവാളിന്റെ ട്വീറ്റ്

ഈ വിപ്ലവത്തിന് പഞ്ചാബിന് അഭിവാദ്യങ്ങള്‍’; വിജയത്തിളക്കത്തില്‍ കെജ്രിവാളിന്റെ ട്വീറ്റ്

വന്‍മരങ്ങളെപ്പോലും കടപുഴക്കി പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തേരോട്ടം തുടരുന്ന പശ്ചാത്തലത്തില്‍ വിജയാഹ്ലാദത്തില്‍ ഭഗവത് മന്നിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഈ വിപ്ലവത്തിന് പഞ്ചാബിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് മന്നിനൊപ്പമുള്ള ചിത്രം കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.

ഡല്‍ഹിക്ക് പുറത്തേക്ക് ആം ആദ്മി പാര്‍ട്ടിയുടെ കരുത്തുറ്റ തേരോട്ടം പഞ്ചാബില്‍ പുതുചരിത്രമെഴുതുകയാണ്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാളെന്ന നേതാവിന്റെ പ്രസക്തിയും സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനം തങ്ങള്‍ കൈയ്യാളിക്കഴിഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രബലര്‍ ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ നേതൃനിരയിലേക്ക് കെജ്രിവാള്‍ ഉയര്‍ന്നുകഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more