- പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സിപിഐഎമ്മിൽ
- കുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാം, ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്
- സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക ദൂരീകരിക്കും, ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം; മന്ത്രി സജി ചെറിയാൻ
- ആകാശം പ്രതിരോധിക്കാൻ അയൺ ബീം!, പുതിയ വ്യോമപ്രതിരോധ സംവിധാനവുമായി ഇസ്രയേൽ.
- വൈദ്യുതീകരണം പൂര്‍ണതയിലേക്ക്; ഡീസല്‍ എഞ്ചിനുകള്‍ ഇനി ആഫ്രിക്കയിലേക്ക്
- ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും
- കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു, അഭിനന്ദനം അറിയിച്ച് ദിവ്യ
മലയാള ഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രഥമ കണിക്കൊന്ന പുരസ്കാരം മുഖ്യമന്ത്രി മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു; പുരസ്കാര തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി യുകെ ചാപ്റ്റർ മാതൃകയായി.
- Feb 23, 2022
സുജു ജോസഫ്
മലയാളഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള ശ്രമങ്ങൾക്ക് മലയാളം മിഷൻ കരുത്ത് പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ചാപ്റ്ററുകളിൽ മാതൃഭാഷാ പ്രചാരണത്തിനായി നടത്തിയിട്ടുള്ള വിവിധ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ചാപ്റ്ററിന്
നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം.
പുരസ്കാര തുകയായ ഒരു ലക്ഷം രൂപ പിറന്ന നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ഉപകരിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും പ്രവർത്തക സമിതിയുടെ അംഗീകാരത്തോടുകൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകാൻ തയ്യാറാണെന്ന് പുരസ്‌കാര സമർപ്പണ ദിവസം മലയാളം മിഷൻ ഓഫീസിൽ അറിയിച്ചിരുന്നു. ഈ വിവരം മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട പുരസ്കാര വേദിയിൽ അറിയിച്ചത് എല്ലാ യുകെ മലയാളികൾക്കും അഭിമാനമായി.
ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇന്നത്തെ സുദിനം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് വളരെയധികം സന്തോഷം പകരുന്നതാണെന്നും ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം മലയാളം ഉണ്ടാവണമെന്നാണ് ഇടതുപക്ഷ ഗവൺമെൻറ് ലക്ഷ്യമിടുന്നതെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ സൂചിപ്പിച്ചു.
കണിക്കൊന്ന പുരസ്കാരത്തിന് പുറമേ മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള നൂതന ആശയം ആവിഷ്കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന പുരസ്കാരമായ ഭാഷാ പ്രതിഭാ പുരസ്കാരത്തിന് അർഹനായ അദ്ധ്യാപകൻ പ്രവീൺ വർമ്മ എംകെ ക്ക് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആൻറണി രാജു പുരസ്കാരം നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഭാഷാ പ്രതിഭാപുരസ്കാരം.
ഭാഷയുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും മികച്ച സംഭാവന നല്‍കിയ പ്രവാസ സംഘടനയ്ക്കു നല്‍കുന്ന പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്‌ക്കാരത്തിന് ബറോഡ കേരള സമാജം അര്‍ഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ പുരസ്കാരം ബറോഡ കേരള സമാജം ഭാരവാഹികൾക്ക് നൽകിയത് ധനമന്ത്രി കെ എം ബാലഗോപാലാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും കൃഷി വകുപ്പ് മന്ത്രി ജി ആർ അനിലും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സാംസ്കാരിക കാര്യ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് , ഐ എം ജി ഡയറക്ടറും പുരസ്ക്കാര നിർണയ കമ്മിറ്റി ചെയർമാനുമായ കെ ജയകുമാർ ഐഎഎസ് എന്നിവർ ആശംസകളർപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട സ്വാഗതവും രജിസ്ട്രാർ ഇൻചാർജ് സ്വാലിഹ എം വി നന്ദിയും പറഞ്ഞു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി നേതാക്കളും സന്നിഹിതരായിരുന്നു.
മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറും മുൻ കേരള ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐ എ എസ്, പ്രമുഖ സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ, കഥാകൃത്തും നോവലിസ്റ്റും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹൻകുമാർ ഐ എ എസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരങ്ങൾ നിർണ്ണയിച്ചത്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്കാരം യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിൽ നിസ്വാർത്ഥമായ സേവനം ചെയ്യുന്ന അധ്യാപകർക്കും, ചാപ്റ്റർ ഭാരവാഹികൾക്കും, പഠിതാക്കൾക്കും അവരുടെ മാതാപിതാക്കളുമുൾപ്പെടെയുള്ള യുകെയിലെ മുഴുവൻ ഭാഷാസ്നേഹികൾക്കുമായി സമർപ്പിക്കുന്നുവെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡെന്റ് സി. എ.ജോസഫ് അറിയിച്ചു.
മലയാളം മിഷന്റെ ചാപ്റ്ററുകളിലെ മികച്ച മാതൃഭാഷാ പ്രചാരണ പരിപാടികൾക്കുള്ള പ്രവർത്തനത്തിനങ്ങൾക്ക് നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്കാരത്തിന് അർഹമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ മുഴുവൻ ഭാരവാഹികളെയും തന്റെ ഫേസ് ബുക്ക് പേജിലൂടെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി അഭിനന്ദിച്ചു. പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുവാനായുള്ള മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്നും അഭിപ്രായപ്പെട്ട ജോസ് കെ മാണി എം പി
മലയാള ഭാഷയ്ക്കായി വിദേശത്തും ഇതര സംസ്ഥാനങ്ങളിലും സമർപ്പിത സേവനം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകളും നേർന്നു.
കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പുരസ്കാരങ്ങൾ ലഭിച്ച എല്ലാവർക്കും ഹൃദയാശംസകൾ നേർന്നു. കണിക്കൊന്ന പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാനുള്ള മാതൃകാപരമായ തീരുമാനമെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും നേതൃത്വത്തിലുള്ള ചാപ്റ്റർ ഭാരവാഹികളെ തന്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി റോഷി അഗസ്റ്റിൻ ഹാർദ്ദമായി അഭിനന്ദിക്കുകയും ചെയ്തു.
യുകെയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുള്ള നിരവധി ആളുകളാണ് കേരള ഗവൺമെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്കാരം ലഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിനെയും സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി ചാപ്റ്റർ ഭാരവാഹികൾ എടുത്ത തീരുമാനത്തെയും അഭിനന്ദിക്കുന്നത്.
പ്രഥമ കണിക്കൊന്ന പുരസ്കാരം ധന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ തയ്യാറാണെന്ന് അറിയിച്ചതനുസരിച്ച് യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിനും സെക്രട്ടറി എബ്രഹാം കുര്യനും മറ്റ് ചാപ്റ്റർ ഭാരവാഹികൾക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കത്തും മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നൽകുകയുണ്ടായി. ഈ സത്കർമ്മത്തിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ലായെന്നും മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളിലൂടെ യുകെ ചാപ്റ്റർ ലോക മലയാളികൾക്ക് മാർഗദീപമായി മാറട്ടെയെന്നും കത്തിലൂടെ അദ്ദേഹം ആശംസിച്ചു.
മലയാൺമ 2022 ന്റെ ഭാഗമായി മലയാളം മിഷൻ പ്രവാസി മലയാളികൾക്കായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം മരിയ റാണി സെന്ററിൽ ഭാഷാപരമായ ശില്പശാലയും നടത്തിയിരുന്നു. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നുമെത്തിയിട്ടുള്ള ഭാരവാഹികളും അധ്യാപകരുമാണ് ഭാഷാസംബന്ധിയായ നേതൃത്വ പരിശീലന കളരിയിൽ പങ്കെടുത്തത് . ക്യാമ്പിലെ വിവിധ സെഷനുകളിലായി കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍, കഥാകൃത്ത് അശോകന്‍ ചരുവില്‍, ഭാഷാവിദഗ്ധന്‍ എം സേതുമാധവന്‍, കവി വിനോദ് വൈശാഖി, കവി വി എസ് ബിന്ദു, ഭാഷാധ്യാപകന്‍ ഡോ. ബി ബാലചന്ദ്രന്‍, നാടന്‍പാട്ട് ഗായകന്‍ ജയചന്ദ്രന്‍ കടമ്പനാട്, കവി ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ ക്‌ളാസുകള്‍ നയിച്ചു. സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.
തുടർന്ന് തിരുവിതാംകൂർ ചരിത്ര സ്മാരകങ്ങളും സാംസ്കാരിക ശേഷിപ്പുകളും ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വിജ്ഞാന യാത്രയും നടത്തി മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ -2022 ന്റെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
Latest News:
പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സിപിഐഎമ്മിൽ
പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് ...Latest Newsകുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാം, ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരള പൊലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച...Latest Newsസീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക ദൂരീകരിക്കും, ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം; മന്ത്രി സജി ചെറിയാൻ
സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.മത്...Latest Newsആകാശം പ്രതിരോധിക്കാൻ അയൺ ബീം!, പുതിയ വ്യോമപ്രതിരോധ സംവിധാനവുമായി ഇസ്രയേൽ.
ഇറാനും ഇസ്രയേലും മുഖാമുഖം വന്നതോടെ മധ്യേഷ്യയിലെ സംഘർഷത്തിന് മറ്റൊരു തലം കൂടി കൈവന്നിരിക്കുകയാണ്. ഇറ...Latest Newsവൈദ്യുതീകരണം പൂര്‍ണതയിലേക്ക്; ഡീസല്‍ എഞ്ചിനുകള്‍ ഇനി ആഫ്രിക്കയിലേക്ക്
ചെന്നൈ: ഡീസല്‍ എഞ്ചിനുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ പദ്ധതിയുമായി ഇന്ത്യന്‍ റെയി...Uncategorizedആത്മകഥാ വിവാദം; ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും
ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ...Latest Newsകണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു, അഭിനന്ദനം അറിയിച്ച് ദിവ്യ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിന്റെ അഡ്വ. കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. 16 വോ...Latest Newsലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വീടുകളിൽ ED റെയ്ഡ്
ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈയി...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സിപിഐഎമ്മിൽ പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോയി. ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റായിരുന്ന ഇവർ പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്. ബിജെപി-കോൺഗ്രസ് ഒത്തുകളിയിൽ മനംമടുത്താണ് കൃഷ്ണകുമാരിയുടെ രാജിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. അതേസമയം മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്തോടെ വീണ്ടും കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്
- കുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാം, ‘ചിരി’പദ്ധതിയുമായി കേരള പൊലീസ് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരള പൊലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘ചിരി’പദ്ധതിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ചിരിയുടെ 9497900200 എന്ന ഹെല്പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ശിശുദിനത്തോടനുബന്ധിച്ച് ആണ് കേരളാപൊലീസിന്റെ ഈ പോസ്റ്റ്. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരള മത്സരത്തിനു ശേഷം പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറലായ ഒരു വിഡിയോയുടെ ഫോട്ടോ ഉപയോഗിച്ചാണ് കേരള പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
- സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക ദൂരീകരിക്കും, ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം; മന്ത്രി സജി ചെറിയാൻ സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മത്സ്യബന്ധനത്തിന് തടസ്സം വരുന്നതുകൊണ്ടാണ് അന്ന് സിഐടിയു അടക്കം സമരം നടത്തിയിരുന്നത് എന്നാൽ ഇപ്പോൾ പദ്ധതി നടത്തുന്നത് മത്സ്യബന്ധന മേഖലയിൽ അല്ല. ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യമാണെന്നും എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് പദ്ധതി നടപ്പിലാക്കും, ഉമ്മൻചാണ്ടിയുടെ കാലത്തെ കെടുകാര്യസ്ഥത കൊണ്ടാണ് പദ്ധതി നടപ്പാക്കാതെ പോയതെന്നും മന്ത്രി വ്യക്തമാക്കി. ഇ പി ജയരാജന്റെ ആത്മകഥ വിഷയത്തിൽ
- ആകാശം പ്രതിരോധിക്കാൻ അയൺ ബീം!, പുതിയ വ്യോമപ്രതിരോധ സംവിധാനവുമായി ഇസ്രയേൽ. ഇറാനും ഇസ്രയേലും മുഖാമുഖം വന്നതോടെ മധ്യേഷ്യയിലെ സംഘർഷത്തിന് മറ്റൊരു തലം കൂടി കൈവന്നിരിക്കുകയാണ്. ഇറാൻ്റെ നിഴൽസംഘടനകൾ എന്ന് ഇസ്രയേൽ ആരോപിക്കുന്ന ഹമാസും ഹിസ്ബുള്ളയും ഹൂതികളും അടക്കമുള്ള സായുധസംഘങ്ങൾ ഇസ്രയേലിനെ പലപ്പോഴായി ലക്ഷ്യം വെച്ചിരുന്നു. ഇതിൽ ഹമാസും ഹിസ്ബുള്ളയും മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള വ്യോമാക്രമണങ്ങളും ഇസ്രയേലിനെതിരെ നടത്തിയിട്ടുണ്ട്. എന്നാൽ ഇസ്രയേലിൻ്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനം ഇത്തരം അക്രമണങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചതാണ് ചരിത്രം. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളെ തടയുന്നതിൽ ഇസ്രയേലിൻ്റെ വ്യോമപ്രതിരോധ സംവിധാനമായ
- വൈദ്യുതീകരണം പൂര്‍ണതയിലേക്ക്; ഡീസല്‍ എഞ്ചിനുകള്‍ ഇനി ആഫ്രിക്കയിലേക്ക് ചെന്നൈ: ഡീസല്‍ എഞ്ചിനുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. 50 കോടി രൂപയ്ക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് നേരിയ മാറ്റംവരുത്തി കയറ്റുമതിചെയ്യുന്നത്. ഇനിയും 15-20 വര്‍ഷം ഓടിക്കാവുന്ന എന്‍ജിനുകളാണിവ. വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെയാണിത്. റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസാണ് ഇതിനായുള്ള ഓര്‍ഡര്‍ നേടിയത്. ഇന്ത്യയില്‍ 1.6 മീറ്റര്‍ വീതിയുള്ള ബ്രോഡ്ഗേജ് പാതയിലാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ 1.06മീറ്റര്‍ അകലമുള്ള കേപ്പ് ഗേജ് പാതയിലാണ് സര്‍വീസുകള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍
click on malayalam character to switch languages