1 GBP = 110.31

സ്വപ്നാ സുരേഷിന്റെ പുതിയ നിയമനവും വിവാദത്തിൽ 

സ്വപ്നാ സുരേഷിന്റെ പുതിയ നിയമനവും വിവാദത്തിൽ 

സ്വര്‍ണക്കടത്തു കേസിൽ ശിക്ഷിക്കപ്പെട്ട സ്വപ്നാ സുരേഷിന്റെ പുതിയ നിയമനവും വിവാദത്തിൽ. ജോലിനല്‍കിയ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്)ക്കെതിരെ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍ രംഗത്തെത്തി. സെക്രട്ടറി അജികൃഷ്ണന്‍ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. സ്വപ്നാ സുരേഷിന്റെ നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ല. ബി.ജെ.പി നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

സെക്രട്ടറി അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്.ആര്‍.ഡി.എസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും പരാതികളയച്ചിരുന്നതായി മുൻമന്ത്രി പറഞ്ഞു. 

നിതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍. എന്നാല്‍, ഈയിടെ ഏതാനും ജീവനക്കാരുമായി ഒത്തുകളിച്ച് അജികൃഷ്ണന്‍ സൊസൈറ്റിയുടെ അധികാരം പിടിച്ചു. സ്വപ്നാ സുരേഷിന്റെ നിയമനത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണന്‍ നടത്തിയതാണ് ആ നിയമനം.

അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്.ആര്‍.ഡി.എസില്‍ നടക്കുന്ന നിയമവിരുദ്ധ-ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. വരുന്ന കേസുകളിലും അന്വേഷണങ്ങളിലും ബി.ജെ.പി സംഘ്പരിവാർ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് സംഘ്പരിവാർ അനുകൂലികൾ നടത്തുന്ന പുതിയ സ്ഥാപനത്തിന്റെ ജോലി ഓഫർ സ്വപ്ന സ്വീകരിച്ചതെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more