1 GBP = 105.18
breaking news

മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ

മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ

അഭിനയിച്ച സിനിമകളിലെല്ലാം കോട്ടയം പ്രദീപ് ശ്രദ്ധ നേടിയെടുത്തത് ചെറു ഡയലോഗുകളിലൂടെയാണ്. ഒരു പക്ഷേ മറ്റാര് ചെയ്താലും സാധാരണ ശൈലിയിലെ ഡയലോഗ് ഡെലിവറി ആയിപ്പോകുമായിരുന്ന സംഭാഷണങ്ങളാണ് കോട്ടയം പ്രദീപ് വേറിട്ടതാക്കിയത്. ഭക്ഷണത്തിന്റെ മെനു പറയുമ്പോൾ ‘ഫിഷുണ്ട്, ചിക്കനുണ്ട്’ പോലുള്ള തികച്ചും സാധാരണയായ ഒരു ഡയലോഗിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ ചിരിപ്പിക്കാൻ കോട്ടയം പ്രദീപിന് മാത്രമേ കഴിയുള്ളു.

സ്‌കൂൾ പഠന കാലം മുതൽ നാടകത്തിലൂടെയും മറ്റും അഭിനയത്തിൽ സജീവമായിരുന്ന പ്രദീപ് എന്നാൽ വെള്ളിത്തിരയിലേക്ക് വരുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. അവസ്ഥാന്തരങ്ങൾ എന്ന ടെലിഫിലിമിൽ ബാലതാരതങ്ങളെ വേണമെന്നറിഞ്ഞ് മകനുമൊത്ത് സെറ്റിലെത്തിയതായിരുന്നു പ്രദീപ്. എന്നാൽ ആ ടെലിഫിലിമിൽ മകനല്ല മറിച്ച് മറ്റൊരു മുതിർന്ന വേഷത്തിലേക്ക് കോട്ടയം പ്രദീപിന് നറുക്ക് വീഴുകയായിരുന്നു.

പത്താം വയസ്സിലാണ് അദ്ദേഹം ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. എൻ.എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിലൂടെ തുടങ്ങിയ കോട്ടയം പ്രദീപ് 40 വർഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സർക്കാർ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂർത്തിയാക്കി. 1989 മുതൽ എൽഐസി ഉദ്യോഗസ്ഥനായി.

1999ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പല തരത്തിലുള്ള വേഷങ്ങൾ അവതരിപ്പിച്ചു. തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ രാജാ റാണി, നൻപനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2009ൽ ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നന്ദു പൊതുവാൾ വഴി ഗൗതം മേനോന് മുന്നിൽ ഓഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.

മോഹൻലാൽ ചിത്രമായ ആറാട്ടിലും പ്രദീപ് വേഷമിട്ടിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന ചിത്ത്രിന്റെ റിലീസ് കാണാനാകാതെയാണ് പ്രദീപ് മടങ്ങുന്നത്…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more