1 GBP = 107.76
breaking news

എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ

എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയിൽ തൊഴിലില്ലായ്മയും വർദ്ധിക്കുകയും സംരംഭകർ ഇല്ലാതാവുകയും ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് പുതിയ റിപ്പോർട്ട് പുറത്ത്. ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ സാധിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ ഇന്ത്യയെന്ന റിപ്പോർട്ടായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  ആഗോള തലത്തിൽ നടത്തിയ സർവ്വേയിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.

500 ലേറെ ഗവേഷകർ ചേർന്ന് തയ്യാറാക്കിയ ഗ്ലോബൽ ഓന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ട് 2021-22 ലാണ് ഇന്ത്യ അഭിമാന നേട്ടമുണ്ടാക്കിയത്. ലോകത്തിലെ 47 ഓളം സാമ്പത്തിക ശക്തികൾക്കിടയിൽ രണ്ടായിരത്തിലേറെ പേരിൽ നിന്ന് അഭിപ്രായം തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ സാധിക്കുമെന്ന് സർവ്വേയിൽ പങ്കെടുത്ത 82 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ദുബായ് എക്‌സ്‌പോയിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളിൽ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ സാധിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സർക്കാർ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങൾ, സർക്കാരിന്റെ സംരംഭകത്വ പദ്ധതികൾ തുടങ്ങിയവയെല്ലാം പുതിയ സംരംഭകർക്ക് കൂടുതൽ അവസരമേകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

കൊറോണയെ തുടർന്ന് ബിസിനസിൽ മാറ്റം വരുത്തിയ സംരംഭകരിൽ ഇന്ത്യ ഒന്നാമതാണ്. 77 ശതമാനം ഇന്ത്യൻ സംരംഭകരും ബിസിനസിൽ വലിയ മാറ്റം വരുത്തി. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവർത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിരുന്നത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more