1 GBP = 107.65

പാർട്ടിഗേറ്റ് അന്വേഷണം; ബോറിസ് ജോൺസണിന് മെട്രോപൊളിറ്റൻ പോലീസിന്റെ ചോദ്യാവലി

പാർട്ടിഗേറ്റ് അന്വേഷണം; ബോറിസ് ജോൺസണിന് മെട്രോപൊളിറ്റൻ പോലീസിന്റെ ചോദ്യാവലി

ലണ്ടൻ: കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഡൗണിംഗ് സ്ട്രീറ്റിലെയും വൈറ്റ്ഹാളിലെയും പാർട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബോറിസ് ജോൺസണിന് മെട്രോപൊളിറ്റൻ പോലീസിൽ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് മറുപടികൾ പറയുന്നതിന് ചോദ്യാവലി ലഭിച്ചു.

പ്രധാനമന്ത്രിയെ പോലീസ് ബന്ധപ്പെട്ടതായി നമ്പർ 10 സ്ഥിരീകരിച്ചു, ആവശ്യമെങ്കിൽ പ്രതികരിക്കുമെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. 50-ലധികം പേർക്ക് ഇ-മെയിൽ വഴിയാണ് പോലീസ് ചോദ്യാവലി അയക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ചോദ്യാവലി ചോദിക്കുമെന്നും സത്യമായി ഉത്തരം നൽകണമെന്നും മെറ്റ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തങ്ങളുടെ ഇമെയിലിന് ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു. കൂടാതെ പാർട്ടിയിൽ സ്വീകർത്താവിന്റെ പങ്കാളിത്തത്തിന്റെ വിശദീകരണവും ആവശ്യപ്പെടുന്നു. ഇ-മെയിൽ ലഭിച്ചവരിൽ ജോൺസണും ഭാര്യ കാരിയും ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ മിസിസ് ജോൺസണിന് ലഭിച്ചിരുന്നോ എന്ന് നമ്പർ 10 വ്യക്തമാക്കിയിട്ടില്ല.

ലോക്ക്ഡൗൺ സമയത്ത് നടന്ന പാർട്ടി ആരോപണങ്ങളിൽ പ്രധാനമന്ത്രി സമ്മർദ്ദത്തിലായിരുന്നു, നിരവധി ടോറി ബാക്ക്ബെഞ്ചർമാർ അദ്ദേഹത്തെ രാജിവയ്ക്കാൻ ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തി പാർട്ടി നേതൃത്വത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം പോലീസ് അന്വേഷണം അവസാനിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും പാർട്ടി തർക്കത്തിൽ ക്ഷമാപണം നടത്തിയതായും ജോൺസൺ മുമ്പ് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more