1 GBP = 110.31

മെഡിക്കൽ വിദ്യാർഥികൾക്ക് ‘മഹർഷി ചരക് ശപഥ്’ നടപ്പാക്കാൻ ആലോചന; ‘ഹിപ്പോക്രാറ്റിക് ഓത്ത്’ ഒഴിവാക്കിയേക്കും

മെഡിക്കൽ വിദ്യാർഥികൾക്ക് ‘മഹർഷി ചരക് ശപഥ്’ നടപ്പാക്കാൻ ആലോചന; ‘ഹിപ്പോക്രാറ്റിക് ഓത്ത്’ ഒഴിവാക്കിയേക്കും

ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിലെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ (Hippocratic Oath) ഒഴിവാക്കാൻ ശുപാർശ. പകരം മഹർഷി ചരകന്‍റെ (Charak Shapath) പേരിലുള്ള ശപഥമെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചു.

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ്  ദേശീയ മെഡിക്കൽ കമ്മീഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ മെഡിക്കൽ കോളേജുകളുമായി നടത്തിയ ചർച്ചയിലാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശങ്ങൾ പങ്കുവെച്ചത്. ഹിപ്പോക്രാറ്റിക് ഓത്ത് എന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഇനി വേണ്ട എന്നതാണ് നിർദേശങ്ങളിൽ ഒന്ന്.

മെഡിക്കൽ വിദ്യാർഥികൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചൊല്ലുന്ന പ്രതിജ്ഞയാണിത്. അതിന് പകരം മഹർഷി ചരകന്‍റെ പേരിലുള്ള മഹർഷി ചരക് ശപഥ് എടുക്കണമെന്നാണ് കമ്മീഷൻ നിർദേശിക്കുന്നത്. പ്രാദേശിക ഭാഷകളിൽ പ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്നും നിർദേശമുണ്ട്. 200 വർഷത്തെ പാരമ്പര്യമാണ് ആധുനിക വൈദ്യശാസ്ത്രത്തിനുള്ളത്. എന്നൽ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുണ്ട് ഭാരതീയ വൈദ്യശാസ്ത്രത്തിന്. കൊളോണിയൽ അധിനിവേശത്തിൽ നിന്ന് മെഡിക്കൽ രംഗം മാറി ചിന്തിക്കണമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ അംഗങ്ങൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more