1 GBP = 110.31

സിപിഐഎം ഓഫിസിന് എം ഐ രവീന്ദ്രൻ പട്ടയം അനുവദിച്ചത് അനധികൃതമായെന്ന് റിപ്പോർട്ട്

സിപിഐഎം ഓഫിസിന് എം ഐ രവീന്ദ്രൻ പട്ടയം അനുവദിച്ചത് അനധികൃതമായെന്ന് റിപ്പോർട്ട്

എം ഐ രവീന്ദ്രൻ സി പി ഐ എം പാർട്ടി ഓഫിസിന് പട്ടയം അനുവദിച്ചത് അനധികൃതമായെന്ന് റിപ്പോർട്ട്. ലാൻഡ് അസ്സസ്മെന്റ് കമ്മിറ്റി അനുവദിച്ചത് ഏഴ് സെന്റ് ഭൂമിയെന്ന് വിജിലൻസ് റിപ്പോർട്ട്. ഇടുക്കി മുന്നാറിലെ സി പി ഐ എം ഏരിയ കമ്മിറ്റി ഓഫിസിനാണ് പട്ടയം നൽകിയത്. 25 സെന്റ് ഭൂമിക്കാണ് പട്ടയം പതിച്ച് നൽകിയത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ചു. മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് പട്ടയം നൽകിയതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പകപോക്കല്‍ എന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റവന്യുമന്ത്രി കെ രാജന്‍. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കുന്നത്. വിഷയത്തില്‍ എം.ഐ രവീന്ദ്രനോട് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കി. പട്ടയം റദ്ദാക്കാന്‍ തീരുമാനമെടുത്തത് 2019ലെ മന്ത്രിസഭയാണെന്ന് അദ്ദേഹം വിശദീകരിച്ചു. പട്ടയത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് നടപടി. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിലവില്‍ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ നികുതി അടയ്ക്കാന്‍ പോലുമോ കഴിയുന്നില്ല. ഈ അവസ്ഥ പരിഹരിക്കുന്നതിനാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ പട്ടയങ്ങള്‍ റദ്ദാക്കുന്ന വിഷയത്തില്‍ റവന്യുവകുപ്പ് നീക്കം സംശയകരമെന്നായിരുന്നു മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നടക്കുന്ന നീക്കം സംശയകരമാണ്. വിഷയത്തില്‍ റവന്യൂമന്ത്രി നടത്തിയ പ്രതികരണങ്ങള്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെയാണെന്നും എംഐ രവീന്ദ്രന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more