1 GBP = 105.49

രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷം, ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷം, ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷം, ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷനാണ്. പഴയ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നൽകി. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

വാക്‌സിൻ തന്നെയാണ് എറ്റവും വല്ല ആയുധം. വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശാ വർക്കർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നാണ് പ്രധാനമന്ത്രി ഓർമ്മിപ്പിക്കുന്നത്.

കേന്ദ്രം സംസ്ഥാനങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി അടിയന്തര സാഹചര്യത്തിൽ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും പറഞ്ഞു. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഓക്സിജൻ കിടക്കകളും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രാദേശിക കണ്ടെയിന്മെന്റ് സോണുകൾ ശക്തമാക്കണമെന്നും മോദി നിർദ്ദേശം നൽകി. രോഗികൾ അധികമുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം.

വീട്ടിൽ നിരീക്ഷണത്തിൽ കൃത്യമായി ചികിൽസ ലഭിക്കുന്നുവെന്ന ഉറപ്പാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിശോധനയും ചികിത്സയും കൃത്യമായി നടക്കണമെന്ന് ആവശ്യപ്പെട്ടു. ടെലി മെഡിസിൻ സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more