1 GBP = 106.17
breaking news

ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി : 24 മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയും രാജിവെച്ചു

ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി : 24 മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയും രാജിവെച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ (Uttar Pradesh ) ബിജെപിക്ക് () വീണ്ടും തിരിച്ചടി. 24 മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയും രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാര സിങ് ചൗഹാനാണ് (Dara Singh Chauhan) രാജി വെച്ചത്. ദളിതരേയും പിന്നാക്ക വിഭാഗങ്ങളേയും ബി ജെ പി അവഗണിക്കുകയാണെന്ന് ധാര സിങ് കുറ്റപ്പെടുത്തി.

കര്‍ഷകരോടും തൊഴില്‍ രഹിതരോടുമുളള സമീപനം ശരിയല്ലെന്നും രാജിക്കത്തില്‍ ധാര സിങ് വ്യക്തമാക്കിയിട്ടുണ്ട്. മധുബന്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍ എ ആണ് ധാര സിങ്. ചൗഹാന്‍ വിഭാഗത്തിലെ പ്രമുഖനായ നേതാവാണ് ധാര സിങ്. നേരത്തെ ബി.എസ്.പിയില്‍ അംഗമായിരുന്ന ധാര സിങ് 15-ാം ലോക്സഭയില്‍ ഘോസി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ, എം.എല്‍.എമാരായ റോഷന്‍ ലാല്‍ വര്‍മ, ബ്രജേഷ് പ്രതാപ് പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവര്‍ ചൊവ്വാഴ്ച ബി ജെ പി യില്‍ നിന്നും രാജിവെച്ചിരുന്നു. പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പ്രമുഖ ഒ.ബി.സി.നേതാവാണ് സ്വാമി പ്രസാദ് മൗര്യ .2016-ല്‍ ബി.എസ്.പി വിട്ട് മൗര്യ ബി.ജെ.പി.യില്‍എത്തിയപ്പോള്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുറപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. മൗര്യയുടെ രാജി ജാതി വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ബി ജെ പി ഭയക്കുന്നുണ്ട്.

മാത്രമല്ല എം.എല്‍.എമാര്‍ അടക്കം കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് മൗര്യയുടെ പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ വിജയത്തുടര്‍ച്ചക്കായി കരുക്കള്‍ നീക്കുന്ന ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്. ഫെബ്രുവരി 10 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ആറ് എം.എല്‍.എമാരാണ് ഇതുവരെ പാര്‍ട്ടി വിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more