1 GBP = 112.47
breaking news

ഇംഗ്ലണ്ടിൽ മടങ്ങുന്നതിന് മുൻപ് കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് വ്യവസ്ഥ ചെയ്യുന്ന യാത്രാ നിബന്ധന ഒഴിവാക്കുമെന്ന് സൂചന

ഇംഗ്ലണ്ടിൽ മടങ്ങുന്നതിന് മുൻപ് കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് വ്യവസ്ഥ ചെയ്യുന്ന യാത്രാ നിബന്ധന ഒഴിവാക്കുമെന്ന് സൂചന

ലണ്ടൻ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോയി മടങ്ങിയെത്തുന്നവർക്ക് യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധനകൾ നടത്തണമെന്ന വ്യവസ്ഥ ഇളവ് ചെയ്യുമെന്ന് സൂചന. ഇത് സംബന്ധിച്ചുള്ള പ്ലാൻ ബി നടപടികളും യാത്രാ പരിശോധന ആവശ്യകതകളും മന്ത്രിമാർ ഈ ആഴ്ച അവലോകനം ചെയ്യും. കൂടാതെ നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകൾ ഉടൻ ഒഴിവാക്കുമെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഒമിക്രോൺ വ്യാപനം മന്ദഗതിയിലാക്കാനും യുകെയിലേക്ക് വരുന്നത് തടയാനുമാണ് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകൾ കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ ഒമിക്‌റോൺ വ്യാപകമായതിനാൽ പരിശോധനകൾ വലിയ തോതിൽ അനാവശ്യമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെട്ടത്. അതേസമയം കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രിമാർ പറയുന്നു. വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിലും ഇംഗ്ലണ്ടിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റയിൽ ഒന്നും ഇല്ല എന്ന് മന്ത്രിമാർ ഇന്നലെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന അടിയന്തര സാഹചര്യം തന്റെ മുന്നിലുള്ള ഡാറ്റയിൽ കാണുന്നില്ലെന്ന് ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് മന്ത്രി എഡ്വേർഡ് അർഗർ പറഞ്ഞു. തങ്ങൾക്ക് ലഭ്യമായ ഡാറ്റ നോക്കേണ്ടതുണ്ടെന്നും, നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ നിബന്ധന പ്രകാരം സമ്പൂര്‍ണ്ണ വാക്‌സിനെടുത്തവരും യാത്രക്ക് മുന്‍പുള്ള ടെസ്റ്റ് എടുക്കണം. കൂടാതെ ഇംഗ്ലണ്ടില്‍ പ്രവേശിച്ച ശേഷം നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നത് വരെ ഐസൊലേഷനില്‍ തുടരണം. സമ്പൂര്‍ണ്ണ വാക്‌സിനെടുക്കാത്തവര്‍ക്ക് 10 ദിവസം ഐസൊലേഷനും വേണം. യാത്രക്ക് മുന്‍പുള്ള ടെസ്റ്റ് ഒഴിവാക്കുമെങ്കിലും എത്തിച്ചേര്‍ന്ന ശേഷം രണ്ടാം ദിനത്തിലെ പിസിആര്‍ ടെസ്റ്റ് തുടരുമെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more