1 GBP = 108.89
breaking news

ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം കുറച്ചുകൊണ്ടു വരാൻ കേന്ദ്രസർക്കാരും, ഡൽഹി അടക്കം നാല് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികളുടെ പുരോഗതി കോടതി വിലയിരുത്തും. കേന്ദ്രത്തിന് പുറമേ ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ വാദം കേട്ട ശേഷം കോടതിയെടുക്കുന്ന നിലപാട് നിർണായകമാകും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു. ഡൽഹിയിൽ പഞ്ച നക്ഷത്ര സൗകര്യങ്ങളിൽ ഇരിക്കുന്നവർ വായു മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more