1 GBP = 105.61
breaking news

മാഞ്ചസ്റ്റർ മലയാളി സഹോദരങ്ങളുടെ മാതാവ് നിര്യാതയായി…

മാഞ്ചസ്റ്റർ മലയാളി സഹോദരങ്ങളുടെ മാതാവ് നിര്യാതയായി…

മാഞ്ചസ്റ്റർ മലയാളികളായ ജോസഫ് ജോർജിൻ്റെയും അമ്പിളി സോബിൻ്റേയും മാതാവും അതിരമ്പുഴ വെള്ളിനാങ്കൽ പരേതനായ മർക്കോസിൻ്റെ ഭാര്യയുമായ മേഴ്സി മർക്കോസ്(68) നിര്യാതയായി. പരേത മൂവാറ്റുപുഴ മാറാടി ചെറുകപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ ജോസഫ് ജോർജ് (ഉണ്ണി, സാൽഫോർഡ്), അമ്പിളി സോബിൻ (മാഞ്ചസ്റ്റർ). മരുമക്കൾ ലിറ്റീന ജോസഫ് (യുകെ, തട്ടുംപുറത്ത്, ആപ്പാഞ്ചിറ), സോബിൻ തോമസ് പനച്ചിപ്പുറം (മൂഴൂർ, മാഞ്ചസ്റ്റർ). പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ ഇന്ന് വൈകുന്നേരം 7 മണിക്ക് സാൽഫോർഡ് ഏവുപ്രാസ്യാ മിഷൻ ഡയറക്ടർ റവ.ഫാ.ജോൺ പുളിന്താനത്തിൻ്റെ നേതൃത്വത്തിൽ ജോസഫ് ജോർജിൻ്റെ ഭവനത്തിലും മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ ഡയറക്ടർ റവ. ഫാ.വിൻസൻ്റ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിൽ സോബിൻ തോമസിൻ്റെ ഭവനത്തിലും പ്രാർത്ഥനയും ഒപ്പീസും നടത്തി.

സംസ്കാര ശുശ്രൂഷകൾ 20/11/21 ശനിയാഴ്ച 2 PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് അതിരമ്പുഴ സെൻ്റ്.മേരീസ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

മാതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ലില്ലി തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more