1 GBP = 112.47
breaking news

കോവിഡ്19; ഇരുപത്തിനാലു മണിക്കൂറിനിടെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 214 മരണങ്ങളും 39,329 കേസുകളും

കോവിഡ്19; ഇരുപത്തിനാലു മണിക്കൂറിനിടെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 214 മരണങ്ങളും 39,329 കേസുകളും

ലണ്ടൻ:ഇരുപത്തിനാലു മണിക്കൂറിനിടെ യുകെയിൽ 214 കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളും 39,329 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങളുടെ എണ്ണം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 262-നേക്കാൾ കുറവാണ്. കഴിഞ്ഞ ബുധനാഴ്ച 217 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യുകെയിൽ ആകെ 142,338 പേരാണ് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത്.

ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ചൊവ്വാഴ്ച രേഖപ്പെടുത്തിയ കണക്കുകളേക്കാൾ കൂടുതലാണ്. ചൊവ്വാഴ്ച്ച 33,117 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച 41,299 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

അതേസമയം, 39,836 ആദ്യ വാക്സിൻ ഡോസുകളുടെ വർദ്ധനവ് അർത്ഥമാക്കുന്നത് യുകെയിൽ ആകെ 50,336,130 ആദ്യ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ്. ഇതുവരെ 10,920,416 ബൂസ്റ്റർ ഡോസുകളും നൽകിയിട്ടുണ്ട്.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more