1 GBP = 112.47
breaking news

യുകെ യാത്രക്കാർക്കായി യുഎസ് അതിർത്തി വീണ്ടും തുറന്നു

യുകെ യാത്രക്കാർക്കായി യുഎസ് അതിർത്തി വീണ്ടും തുറന്നു

ലണ്ടൻ: യുകെ സന്ദർശകർക്ക് ഏകദേശം രണ്ട് വർഷത്തിനിടെ ആദ്യമായി യുഎസിലേക്ക് യാത്ര ചെയ്യാൻ കഴിയും. ഇന്ന് രാവിലെ അഞ്ചു മണി മുതലാണ് യുഎസ് അതിർത്തി വീണ്ടും തുറക്കുക. രാവിലെ 08:30 ന് ഹീത്രൂവിൽ നിന്ന് ആദ്യ വിമാനങ്ങൾ പുറപ്പെടും. 18 വയസ്സിന് മുകളിലുള്ള എല്ലാ യുകെ സന്ദർശകരും യുഎസിലേക്ക് പ്രവേശിക്കുന്നതിന് പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചതിന്റെ തെളിവ് നൽകേണ്ടതുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 28 മുതൽ അമേരിക്കൻ യാത്രക്കാർക്ക് യുകെയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു. യുഎസിന്റെ തീരുമാനത്തെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് സുപ്രധാന നിമിഷം എന്ന് വിശേഷിപ്പിച്ചു. ട്രാൻസ് അറ്റ്ലാന്റിക് വിമാനങ്ങൾ യുകെ വ്യോമയാനത്തിന്റെ ഹൃദയഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയ്ക്ക് പുറമേ, ബ്രസീൽ, ചൈന, ഇന്ത്യ, അയർലൻഡ്, ദക്ഷിണാഫ്രിക്ക, ഇറാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്കും യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്.

ഇതുവരെ, യുകെയിൽ നിന്ന് യുഎസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത് യുഎസ് പൗരന്മാർക്കും താമസക്കാർക്കും മാത്രമാണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച വാക്സിനുകളും ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ള വാക്സിനുകളും (ഇയുഎൽ) സ്വീകരിച്ചിട്ടുള്ള എല്ലാ വ്യക്തികൾക്കും പുതിയ നിയമത്തിലൂടെ യുഎസ് സന്ദർശിക്കാനാകും. ഇരട്ട വാക്സിനേഷൻ എടുത്ത വിദേശ പൗരന്മാർക്ക് നവംബർ 8 മുതൽ യുഎസ് സന്ദർശിക്കാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മുനോസ് ഒക്ടോബർ 15 ന് സ്ഥിരീകരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more