യു കെ മലയാളികളുടെ മനസ്സലിഞ്ഞു 3 ദിവസംകൊണ്ടു ലഭിച്ചത് 1510 പൗണ്ട് ബാങ്കിന്റെ സമ്മറി സ്റ്റെമെന്റ്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി അടുത്ത ചൊവ്വാഴ്ച വരെ തുടരുന്നു
Nov 05, 2021
ടോം ജോസ് തടിയംപാട്
നടക്കാൻ കൊതിക്കുന്ന കരിമ്പനിലെ മൂന്നു കുഞ്ഞു കുട്ടികളുടെ സങ്കടം വിളിച്ചു പറയുന്ന വീഡിയോ കാണാത്തവരായി ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല അവരുടെ വേദനയിൽ പങ്കുചേരാനും കൂടാതെ ക്യൻസർ ബാധിച്ചു കട്ടിലിൽ കിടക്കുമ്പോഴും രണ്ടു പെണ്‍കുട്ടികളുടെ ഭാവി ഓർത്തു കണ്ണീർ ഒഴുക്കുന്ന തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെനടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1510 പൗണ്ട് ലഭിച്ചു ചാരിറ്റി അടുത്ത ചൊവ്വാഴ്ച വരെ തുടരുന്നു.
ഇടുക്കി ജില്ലയിൽ മര്യാപുരം പഞ്ചായത്ത് കൊച്ചു കരിമ്പൻ ഒന്നാം വാർഡിൽ കിഴക്കേക്കര വീട്ടിൽ വിജോ വർഗ്ഗീസ് സ്വപ്ന ദമ്പതികളുടെ രണ്ടു കുട്ടികൾ 9 വർഷമായി ഇഴഞ്ഞു ജീവിതം മുന്നോട്ടു പോകുന്നു. ഇളയ കുട്ടിക്കും ഇതേ അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ DMD എന്ന മസിലുകൾ ദ്രവിച്ചു പോകുന്ന അസുഖം പിടിപെട്ടു ഈ കുഞ്ഞു മക്കളും ജീവിതത്തോട് മല്ലടിക്കുകയാണ് . ചുമട്ടുതൊഴിലാളിയായ വിജോ ഉണ്ടായിരുന്ന കിടപ്പാടം പണയപ്പെടുത്തിയും , നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ഇത്രയും നാൾ ചികിത്സസിച്ച് പോന്നത്. കിടപ്പാടം ജെപ്ത്തിയുടെ ഭീഷണിയിലാണ് .ഇനി ഇവരുടെ മുന്നിൽ ഒരു വഴിയുമില്ല. കനിവുള്ളവരുടെ സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഈ മക്കളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ സഹായിക്കണം. ഒരു അപേക്ഷയാണ് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ വിജോയെ സഹായിക്കുന്നതിനും കൂടതെ ക്യൻസർ ബാധിച്ചു ജീവിതം മരണത്തിനും ജീവിതത്തിനും ഇടയിൽ കിടക്കയിൽ കിടന്നുകൊണ്ട് തന്റെ രണ്ടു പെൺകുട്ടികളെ ഓർത്തു കരയുന്ന ഭർത്താവു ഉപേക്ഷിച്ചുപോയ തോപ്രാംകുടി സ്വദേശി ചക്കുന്നുപുറത്തു സോഫി സാബു വിനു വേണ്ടിയും നിങ്ങളുടെ മുൻപിൽ കൈനീട്ടുന്നത് സഹായിക്കാൻ മടിക്കരുത് സോഫിയുടെ വേദന നിറഞ്ഞ ജീവിതം ഞങളെ അറിയിച്ചത് അവരുടെ സഹപാഠിയായ തോപ്രാംകുടി സ്വദേശിയും ഇപ്പോൾ യു കെ യിലെ ഓസ്ഫോർഡ് ഷെയറിൽ താമസിക്കുന്ന സൂസൻ ജസ്റിനാണ് .
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക..”ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
യുക്മ ദേശീയ കലാമേള – 2024 ലോഗോ മത്സരത്തിൽ കീത് ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസും,നഗർ നാമനിർദേശക മത്സരത്തിൽ ഹെറിഫോർഡ് മലയാളി അസോസിയേഷനിലെ റാണി ബിൽബിയും ജേതാക്കൾ….. /
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
click on malayalam character to switch languages