1 GBP = 106.75
breaking news

ദീക്ഷയുടെ”ഭ്രമര” (BHRAMARA)ഇന്ന് വൈകുന്നേരം 6PM ന് ദീക്ഷയുടെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു….

ദീക്ഷയുടെ”ഭ്രമര” (BHRAMARA)ഇന്ന് വൈകുന്നേരം 6PM ന് ദീക്ഷയുടെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു….

ദീക്ഷയുടെ   “ഭ്രമര” (BHRAMARA)ഇന്ന് ബുധൻ (6/10/21)  വൈകുന്നേരം 6PM ന് ദീക്ഷയുടെ  യൂ ട്യൂബ്   ചാനലിൽ   സംപ്രേക്ഷണം  ചെയ്യുന്നു.ആർഷ  ഭാരതത്തിലെ  മഹാകവി  കാളിദാസന്റെ ”അഭിജ്ഞാന ശാകുന്തള”ത്തിലെ  ഒരു   ചെറിയ ഭാഗമാണ് ഈ മ്യൂസിക്കൽ – ഡാൻസ്  ഡ്രാമയിലൂടെ   ദീക്ഷ  അവതരിപ്പിക്കുന്നത്. പരിസ്ഥിതി  സംരക്ഷണത്തിന്റെ  ആവശ്യകതയും  മനുഷ്യൻ  മറ്റു  ജീവജാലങ്ങളോട്  ഇണങ്ങി  ജീവിയ്ക്കുന്നതിന്റെ  ആവശ്യകതയും  ‘ഭ്രമര’യിൽ   ചർച്ചാവിഷയമാകുന്നുണ്ട്. ദീക്ഷയുടെ ”Proponents  of  Love   from  the Garden” – BHRAMARA (The   Bee ) ഇന്ന്  വൈകുന്നേരം  ദീക്ഷയുടെ   യൂ ട്യൂബ്   ചാനലിലൂടെയാണ്  സംപ്രേക്ഷണം  ചെയ്യുന്നത്. ആർട്സ് കൗൺസിൽ ഇംഗ്ലണ്ട് നാഷണൽ ലോട്ടറി ഗ്രാൻറ്    ആണ്  ഈ  പ്രോജെക്ടിനെ  ഫണ്ട്‌  ചെയ്യുന്നതും  സപ്പോർട്ട്  ചെയ്യുന്നതും.

കോൺസെപ്റ്റ്, സ്ക്രിപ്റ്റ്,   കോറിയോഗ്രഫി &  കലാസംവിധാനം എന്നിവ ആരതി  അരുൺ നിർവ്വഹിക്കുന്നു.            സംഗീതസംവിധാനം , പ്രോഗ്രാമിങ്  &  മിക്സിങ്  ഇവയെല്ലാം സെബാൻ്റേതാണ് (ബ്രയൻ  എബ്രഹാം). എഡിറ്റിംഗ് & കോ ഓർഡിനേഷൻ  അലൻ  ആന്റണി.         വീഡിയോഗ്രഫി  -ഡെൽരാജ്  താഖർ   &  മേജർ സിംഗ്  താഖർ എന്നിവർ മനോഹരമാക്കിയിരിക്കുന്നു.  മെന്റർ സന്തോഷ്‌   മേനോൻ.  ഡ്രാമയുടെ  സംവിധാനം സെബാൻ (ബ്രയൻ  എബ്രഹാം ). ശകുന്തളയായി ആരതി അരുൺ,   ദുഷ്യന്തൻ്റെ  വേഷം ബേസിൽ റെജിയും, മറ്റ് അഭിനേതാക്കൾ   അനസൂയ – കീർത്തി  രവി, പ്രിയംവദ – സംഗമിത്ര രവി, ശകുന്തളയുടെ  അരുമയായ മാൻ – അനബെൽ  ബിജു, തേൻ വണ്ട് – ആതിര  രാമൻ.
 

കൂടുതൽ  വിവരങ്ങൾക്ക്‌   ദീക്ഷയുടെ   ഫേസ്  ബുക്ക്‌ പേജ് (Deekshaa), Instagram page – @  deekshaa.arts   സന്ദർശിക്കുക.

ഇന്ന് ബുധനാഴ്ച (6/10/21)  വൈകുന്നേരം  ദീക്ഷയുടെ  ചാനലിൽ    6 PM( UK), 10.30PM(INDIA).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more