1 GBP = 106.75
breaking news

80 സിനിമകൾ, മത്സരരംഗത്ത് പ്രധാന നടീ-നടന്മാർ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് കടുത്തമത്സരം

80 സിനിമകൾ, മത്സരരംഗത്ത് പ്രധാന നടീ-നടന്മാർ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് കടുത്തമത്സരം

തിയേറ്ററുകൾക്ക് താഴുവീഴുകയും ഡിജിറ്റൽ ലോകത്തിലേക്ക് സിനിമകൾ പറിച്ചുനടപ്പെടുകയും ചെയ്ത വർഷമാണ് കടന്നു പോയത്. വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങൾ തിയേറ്ററുകൾ നിറഞ്ഞോടിയ മലയാള സിനിമ മെല്ലെ ഒ.ടി.ടി. പ്ലാറ്റുഫോമുകളിലേക്കു ചുവടുമാറ്റി, ഒപ്പം പ്രേക്ഷകരും ചേർന്നതോടു കൂടി 2021 കൂടുതൽ മലയാള ചിത്രങ്ങൾക്ക് ആത്മവിശ്വാസത്തോടു കൂടി പേർസണൽ സ്‌ക്രീനുകളിലേക്ക് ഏതാണ് ധൈര്യം നൽകി. അതോടൊപ്പം തന്നെ അടുത്ത ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് വേദിയൊരുങ്ങാനും സമയമായിരിക്കുന്നു.

80 ചലച്ചിത്രങ്ങളാണ് ഇക്കുറി മത്സരരംഗത്തെത്തുക. മികച്ച നടൻ, നടി പുരസ്‌കാരങ്ങൾക്ക് മുൻനിര നായികാ നായകന്മാർ രംഗത്തുണ്ട്.

ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് എന്നിവരുടെ പേരുകളാണ് നടനുള്ള പട്ടികയിലുള്ളത്.

മികച്ച നടിയാവാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ എന്നിവരാണ് മത്സരരംഗത്ത്.

രണ്ട് പ്രാഥമിക ജൂറികളും ഒരു ഫൈനൽ ജൂറിയുമാവും വിജയികളെ തിരഞ്ഞെടുക്കുക.

സംവിധായകരായ മഹേഷ് നാരായൺ, സിദ്ധാർഥ് ശിവ, ജിയോ ബേബി, അശോക് ആർ. നാഥ്, സിദ്ദിഖ് പറവൂർ, ഡോൺ പാലത്തറ എന്നിവരുടെ രണ്ട് ചിത്രങ്ങൾ വീതം മത്സരരംഗത്തുണ്ട്.

‘അയ്യപ്പനും കോശിയും’ സംവിധാനം ചെയ്ത സച്ചിക്ക് മരണാനന്തര ബഹുമതിയായി പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more