1 GBP = 106.15

കാപ്സിക്കം സാമ്പാർ; വ്യത്യസ്ത രുചിയൂറും വിഭങ്ങളുമായി അച്ചായന്റെ അടുക്കള

കാപ്സിക്കം സാമ്പാർ; വ്യത്യസ്ത രുചിയൂറും വിഭങ്ങളുമായി അച്ചായന്റെ അടുക്കള

സണ്ണിമോൻ മത്തായി

നാടൻ സാമ്പാറിൽ നിന്ന് വ്യത്യസ്തമായി കാപ്സിക്കം സാമ്പാർ, എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ:

പരിപ്പ് വേവിച്ചത് – ഒരു കപ്പ്
സാമ്പാർ പൊടി – രണ്ട് ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സവാള – 1 നീളത്തിൽ അരിഞ്ഞത് 
തക്കാളി –  1 നീളത്തിൽ അരിഞ്ഞത്
പുളി –  ഒരു നെല്ലിക്ക വലുപ്പത്തിൽ
കായം – ഒരു ചെറിയ കഷണം
കാപ്സിക്കം – ഒന്ന് ചതുരക്കഷണങ്ങളായി മുറിച്ചത്
മല്ലിയില – രണ്ട് ടേബിൾസ്പൂൺ.

പാകം ചെയ്യുന്ന വിധം.

വേവിച്ച പരിപ്പിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് സാമ്പാർ പൊടിയും ഉപ്പും ഇട്ട് തിളപ്പിക്കുക. ഇതിലേക്ക് സവാള, തക്കാളി, പുളി എന്നിവ യഥാക്രമം ചേർത്തു അഞ്ചുമിനിറ്റ് പാകം ചെയ്യുക. കായവും കാപ്സിക്കവും ചേർത്ത് ചെറുതീയിൽ 3 മിനിറ്റ് വേവിച്ചതിനു ശേഷം മല്ലിയില ഇട്ട് അടച്ചു വയ്ക്കുക.

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, രണ്ട് വറ്റൽ മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ചതിനുശേഷം കറിയിലേക്ക് ഒഴിച്ച് ചൂടോടെ വിളമ്പാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more