യുകെ മലയാളികളുടെ പിതാവ് റിട്ട. സബ് ഇൻസ്പെക്ടർ കെ.യു.ചാണ്ടി നിര്യാതനായി…
Aug 26, 2021
മാഞ്ചസ്റ്റർ മലയാളി ജോബി ചാണ്ടിയുടെ പിതാവ് കരിങ്കുന്നം കുന്നത്ത് റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ കെ.യു. ചാണ്ടി (73) നിര്യാതനായി. ഭാര്യ ഏലിയാമ്മ. നീറിക്കാട്ട് പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ ജോബി ചാണ്ടി (മാഞ്ചസ്റ്റർ), ജെബി (ഗ്ലോസ്റ്റർ), ജൂബി. മരുമക്കൾ ഷിജി (മോനിപ്പള്ളി ഊന്നുകല്ലേൽ കുടുംബാംഗം), ജോബി(കൈപ്പുഴ മണ്ണ് പറമ്പിൽ), ജയ്മോൻ (മറുതാച്ചിയ്ക്കൽ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ്, കുമരകം). പിതാവിൻ്റെ മരണവാർത്തയറിഞ്ഞ് സംസ്കാര ശുശ്രൂഷകളിൽ പങ്കുകൊള്ളുവാൻ ജോബിയും കുടുംബാംഗങ്ങളും ഇന്നലെ നാട്ടിലേക്ക് തിരിച്ചിരുന്നു. പലതവണ യുകെ സന്ദർശിച്ചിരുന്ന ചാണ്ടി സാറിന് യുകെയിൽ വളരെയേറെ സൗഹൃദ ബന്ധമാണുണ്ടായിരുന്നത്.
സംസ്കാര ശുശ്രൂഷകൾ ഇന്ന് വ്യാഴം (26/08/21) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കരിങ്കുന്നം സെൻ്റ്. അഗസ്റ്റിൻസ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
ചാണ്ടി സാറിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം.എം.സി.എ പ്രസിഡൻ്റ് ബിജു പി മാണി, കരിങ്കുന്നം സംഗമം കോർഡിനേറ്റർ ജോബി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തിനേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ /
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
click on malayalam character to switch languages