1 GBP = 109.84

അനുരഞ്​ജന നീക്കത്തിനിടെ ഐ എൻ എൽ അഖിലേന്ത്യ പ്രസിഡൻറ്​ ഇന്ന്​ കേരളത്തിലെത്തും

അനുരഞ്​ജന നീക്കത്തിനിടെ ഐ എൻ എൽ അഖിലേന്ത്യ പ്രസിഡൻറ്​ ഇന്ന്​ കേരളത്തിലെത്തും

കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗി​ൽ വി​ഭാ​ഗീ​യ​ത തു​ട​രു​ക​യും അ​ണി​യ​റ​യി​ൽ അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നു​മി​ടെ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ സു​ലൈ​മാ​ൻ ശ​നി​യാ​ഴ്​​ച കേ​ര​ള​ത്തി​ൽ. 

കാ​സ​ർ​കോ​ട്ട്​​ സം​സ്​​ഥാ​ന നേ​താ​വി​‍െൻറ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ്​ എ​ത്തു​ന്ന​തെ​ങ്കി​ലും ഭാ​ര​വാ​ഹി​ക​ളു​മാ​യും മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കു​ന്ന ഡോ. ​അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്​​ഹ​രി​യു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന്​ അ​റി​യു​ന്നു. എ​റ​ണാ​കു​ള​ത്ത്​ ന​ട​ന്ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​നി​ടെ ഉ​ണ്ടാ​യ ബ​ഹ​ള​വും കൈ​യാ​ങ്ക​ളി​യും സം​ഘ​ട​ന​യി​ൽ വ​ലി​യ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബി​നെ പു​റ​ത്താ​ക്കി​യ​ത്​ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. പി​ന്നീ​ട്​​ അ​ഖി​ലേ​ന്ത്യ ക​മ്മി​റ്റി​യെ ത​ള്ളി വ​ഹാ​ബ്​ രം​ഗ​ത്തു​വ​രു​ക​യും ചെ​യ്​​തു. ഇ​തി​നി​ട​യി​ലാ​ണ്​ കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​‍െൻറ യു​വ നേ​താ​വ്​ ഡോ. ​അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്​​ഹ​രി അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്.

വ​ഹാ​ബ്​ വി​ഭാ​ഗ​വു​മാ​യും കാ​സിം ഇ​രി​ക്കൂ​ർ വി​ഭാ​ഗ​വു​മാ​യും ഹ​ക്കീം അ​സ്​​ഹ​രി ഇ​തി​ന​കം ര​ണ്ടു​വ​ട്ടം ച​ർ​ച്ച ന​ട​ത്തി. പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​ത്തി​‍െൻറ നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​യ​തി​നാ​ൽ മു​ഹ​മ്മ​ദ്​ സു​ലൈ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം തു​ട​ർ​നീ​ക്കം ന​ട​ത്താ​നാ​ണ്​ ആ​ലോ​ച​ന​യെ​ന്ന്​ അ​റി​യു​ന്നു. അ​തി​നി​ടെ, കാ​സിം വി​ഭാ​ഗം മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. വ​ഹാ​ബ്​ പ​ക്ഷ​മാ​ക​​ട്ടെ പു​തി​യ നാ​ഷ​ന​ൽ യൂ​ത്ത്​​ലീ​ഗ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യും ചെ​യ്യു​ന്നു. വി​ഘ​ടി​ച്ചു​നി​ന്നാ​ൽ മു​ന്ന​ണി​യി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കേ​ണ്ടി വ​രു​മെ​ന്ന എ​ൽ.​ഡി.​എ​ഫ്​ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ പ​ര​സ്യ പ്ര​സ്​​താ​വ​ന​ക​ളി​ൽ​നി​ന്ന്​ ഇ​രു​വി​ഭാ​ഗ​വും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more