1 GBP = 106.75
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് ജന്മദിനാശംസകൾ…

ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് ജന്മദിനാശംസകൾ…

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് യുക്മ ദേശീയ സമിതി പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ നേരുന്നു. അഞ്ച് വർഷം മുൻപ് മാർപ്പാപ്പ ഗ്രേറ്റ് ബ്രിട്ടൻ സ്ഥാപിച്ചതിനെ തുടർന്ന് പ്രഥമ മെത്രാനായി അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനെ നിയമിക്കുകയായിരുന്നു. തുടർന്ന് രൂപതാ ആസ്ഥാനമായ പ്രെസ്റ്റണിൽ വച്ച് സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ പിതാവിൽ നിന്നും മെത്രാഭിഷേക ശുശ്രൂഷ വഴി മെത്രാനായി സ്ഥാനമേറ്റു.

തുടർന്ന് നാളിതുവരെ ബ്രിട്ടനിലെ വിശ്വാസ സമൂഹത്തിൻ്റെ ആദ്ധ്യാത്മിക പിതാവായി അവരെ നയിച്ചുകൊണ്ടിരിക്കുകയാണ് മാർ സ്രാമ്പിക്കൽ. രൂപതയിലെ വിശ്വാസി സമൂഹത്തോടൊപ്പം യു കെ മലയാളികളായ എല്ലാവരുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് മലയാളി സമൂഹത്തിൻ്റെ പേരിലുള്ള സന്തോഷ പൂർണമായ ജന്മദിനം ആശംസിക്കുന്നു. പിതാവിന് ദീർഘകാലം രൂപതയെ നയിക്കാൻ ആയുരാരോഗ്യ സൗഖ്യമുണ്ടാവാൻ പ്രാർത്ഥിക്കുന്നു. മാർ ജോസഫ് സ്രാമ്പിക്കലിന് യുക്മ ന്യൂസ് ടീമും നേരുന്നു ജന്മദിനാശംസകൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more