1 GBP = 106.15
breaking news

എ ലെവലിൽ നൂറുമേനി വിളയിച്ച് മലയാളി വിദ്യാർത്ഥികൾ; സൗത്ത് വെസ്റ്റിൽ നിന്നും ഫൈവ് എ സ്റ്റാർ കരസ്ഥമാക്കി ഇഎംപീരിയൽ കോളേജിൽ മെഡിസിന് അഡ്മിഷൻ നേടി മാനുവൽ വർഗ്ഗീസ് ബേബി

എ ലെവലിൽ നൂറുമേനി വിളയിച്ച് മലയാളി വിദ്യാർത്ഥികൾ; സൗത്ത് വെസ്റ്റിൽ നിന്നും ഫൈവ് എ സ്റ്റാർ കരസ്ഥമാക്കി ഇഎംപീരിയൽ കോളേജിൽ മെഡിസിന് അഡ്മിഷൻ നേടി മാനുവൽ വർഗ്ഗീസ് ബേബി

ലണ്ടൻ: എ ലെവലിൽ വീണ്ടും മലയാളി വിജയഗാഥ. സൗത്ത് വെസ്റ്റിൽ നിന്നും അഞ്ചു എ സ്റ്റാറുകൾ നേടി മലയാളിയായ മാനുവൽ വർഗ്ഗീസ് ബേബി ഇഎംപീരിയൽ കോളേജിൽ മെഡിസിന് അഡ്മിഷൻ നേടി. ഡോർസെറ്റിലെ ഷെർബോണിലുള്ള ദി ഗ്രയ്‌ഫോൺ സ്‌കൂൾ വിദ്യാർത്ഥിയായ മാനുവൽ മാത്‍സ്, കെമിസ്ട്രി, ബയോളജി, ഫിസിക്സ്, ഇ പി ക്യു എന്നിവയിലാണ് എ സ്റ്റാർ നേടിയത്.

സൗത്ത് സോമെർസെറ്റിലെ യോവിലിൽ താമസമാക്കിയിട്ടുള്ള എറണാകുളം പാരൂർ സ്വദേശിയായ ബേബി വർഗ്ഗീസിന്റെയും കോട്ടയം അമലഗിരി സ്വദേശിയായ യോവിൽ എൻഎച്ച്എസ് ഹോസ്പിറ്റൽ നേഴ്സ് ലെനിറ്റ ബേബിയുടെയും മകനാണ് മാനുവൽ. പിതാവ് ബേബി വർഗ്ഗീസ് ക്രൂക്കേൺ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാ കായിക മേളകളിൽ സജീവ സാന്നിധ്യമായ ബേബി വർഗ്ഗീസ് എസ് എം സി എ യുക്മ പ്രതിനിധി കൂടിയാണ്. ആൻമേരി ബേബി, മെറിൻ ബേബി എന്നിവർ സഹോദരങ്ങളാണ്.

ജിസിഎസ്ഇ യിൽ എല്ലാ വിഷയങ്ങളിലും 9 ഗ്രേഡ് നേടിയിട്ടുള്ള മാനുവൽ വർഗ്ഗീസിന്റെ വിജയം മലയാളികൾക്കെല്ലാം അഭിമാനമാകുകയാണ്. ഇഎംപീരിയൽ കോളേജിൽ മെഡിസിന് പ്രവേശനം നേടിയ മനുവലിന്റെ വിജയത്തിൽ യുക്മ ദേശീയ അധ്യക്ഷൻ മനോജ് പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർ അഭിനന്ദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more