1 GBP = 106.79
breaking news

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച പ്രസിദ്ധീകരിക്കേണ്ട ഫലമാണ് കോടതി ഇടപെട്ട് തടഞ്ഞത്. എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്റ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. സിബിഎസ്എ സ്കൂൾ മാനേജ്മെൻ്റുകളും വിദ്യാർത്ഥികളും നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി.

വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത് പ്രവേശന പരീക്ഷാഫലത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കണം എന്നായിരുന്നു. അതിനു വിരുദ്ധമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തടയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി ഒരു ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടാകുന്നതുവരെ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികൾ വ്യാഴാഴ്ച പുനരാരംഭിക്കും.

കൊവിഡ് പശ്ചാത്തലത്തിൽ സിബിഎസ്ഇ ഐഎസ്ഇ സ്ട്രീമുകളിൽ വാർഷിക പരീക്ഷ നടത്തിയിട്ടില്ലാത്തതിനാൽ പ്ലസ്ടു മാർക്കു കൂടി പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചാൽ അത് ഒരു വിഭാഗം വിദ്യാർഥികളോടുള്ള അനീതി ആയിരിക്കും എന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയുടെ ഫലമൊ റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കുന്നത് ഇനി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more