1 GBP = 106.06
breaking news

കൊതിയൂറും രുചിയിൽ സീബാസ് കൊണ്ടൊരു അടിപൊളി ഫിഷ്‌മോളി – അച്ചായന്റെ അടുക്കള

കൊതിയൂറും രുചിയിൽ സീബാസ് കൊണ്ടൊരു അടിപൊളി ഫിഷ്‌മോളി – അച്ചായന്റെ അടുക്കള

ഏലിസബേത്ത് മത്തായി

യുകെയിൽ സുലഭമായി ലഭിക്കുന്ന മത്സ്യമായ സീബാസ് മീനുപയോഗിച്ച് ഒരു അടിപൊളി ഫിഷ് മോളിയാണ് അച്ചായന്റെ അടുക്കളയെന്ന യുക്മ ന്യൂസിലെ ആദ്യ പംക്തിയിലെ വിഭവം.

മീൻ മാരിനെറ്റ് ചെയ്യാൻ വേണ്ട ചേരുവകൾ:
സീബാസ്-1kg
മഞ്ഞൾപൊടി -1ടീസ്പൂൺ
കുരുമുളക് പൊടി -2ടീസ്‌പൂൺ
നാരങ്ങാ നീര് -2ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്

ഫിഷ് മോളി സോസിനു വേണ്ട ചേരുവകൾ:
ഇഞ്ചി (ഒരൂഇഞ്ച്) – പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി- 4അല്ലി പൊടിയായി അരിഞ്ഞത്
സവാള – 2നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -4എണ്ണം നടുവേ കീറിയത്
മഞ്ഞൾപൊടി -അരടീസ്പൂൺ
കുരുമുളക് -2ടീസ്പൂൺ
ഒന്നാം പാൽ -2കപ്പ്
രണ്ടാം പാൽ -2കപ്പ്
കറിവേപ്പില -4തണ്ട്
നാരങ്ങാ നീര് -2ടീസ്പൂൺ
ചെറി ടൊമാറ്റോ – 5എണ്ണം
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:
മീൻ നന്നായി വൃത്തിയാക്കി കഴുകി മുറിച്ചെടുക്കുക. മഞ്ഞൾപൊടി, കുരുമുളകുപൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കിയ കൂട്ട് പുരട്ടി മീൻ ഒരുമണിക്കുർ മാരിനേറ്റ് ചെയ്യാൻ വയ്ക്കുക. അതിന് ശേഷം ഒരു പരന്ന പാനിൽ എണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ ചെറുതീയിൽ രണ്ടു വശവും ചെറുതായി വറുത്തെടുത്തു മാറ്റി വയ്ക്കുക. അതേ പാനിൽ അല്പം കൂടി ഓയിൽ ചേർത്ത് ചൂടാക്കി കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ ഒരു മിനിറ്റ് വഴറ്റിയെടുക്കുക. കൂടെ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേർത്ത് വീണ്ടും വഴറ്റുക (സവാള ബ്രൗൺ ആകാതെ നോക്കുക).ഇതിലേയ്ക്ക് മഞ്ഞൾപൊടി, കുരുമുളകുപൊടി,രണ്ടാം പാൽ എന്നിവ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കുക.

എണ്ണ വറ്റിതുടങ്ങു മ്പോൾ തീ കുറച്ചശേഷം നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കി ചേർക്കുക. വറുത്തു വെച്ചിരിക്കുന്ന മീൻ മൂടുന്ന രൂപത്തിൽ സോസ് യോജിച്ചു ചെറുതീയിൽ ചൂടാക്കുക. മീൻ ചേർത്ത് കഴിഞ്ഞാൽ ഇളക്കരുത്. സോസ് തിളച്ചു വരുമ്പോൾ ഒന്നാംപാലും ചേർത്ത് വളരെ ചെറു തീയിൽ രണ്ടു മിനിറ്റ് കൂടി ചൂടാക്കി ചെറി ടോമാറ്റോയും ചേർത്ത് തീ കെടുത്തുക.

എല്ലാ ഞായറാഴ്ച്ച തോറും യുക്മ ന്യൂസിൽ പ്രസിദ്ധീകരിക്കുന്ന ‘അച്ചായന്റെ അടുക്കള’ പക്തിയിൽ കൊതിയൂറും വിഭവങ്ങളുടെ റെസിപ്പികളുമായി സണ്ണിമോൻ മത്തായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more