1 GBP = 106.33
breaking news

എ1(എം) ഡർ‌ഹാമിലെ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു

എ1(എം) ഡർ‌ഹാമിലെ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു

ആറ് വാഹനങ്ങൾ ഉൾപ്പെട്ട എ 1 (എം) അപകടത്തിൽ മൂന്ന് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഡർഹാം കൗണ്ടിയിലെ ബൗബേണിൽ വ്യാഴാഴ്ച വൈകുന്നേരം 6.20 ന് ഉണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്. രണ്ടു ലോറികളും നാല് കാറുകളും അപകടത്തിൽപ്പെട്ടു.

രണ്ട് കാറുകളിൽ നിന്ന് മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് ഡർഹാം പോലീസ് പറഞ്ഞു. ലോറികളിലൊന്ന് ഓടിച്ചിരുന്ന ഡ്രൈവറെ (41) അപകടകരമായ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തു. ടൊയോട്ട ഹിലക്സ് ഓടിച്ചിരുന്ന ഒരു പുരുഷനും വോക്‌സ്‌ഹാൾ ക്രോസ്ലാന്റ് ഓടിച്ചിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബന്ധുക്കളെ സംഭവം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.

കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് ലോറിയിൽ പടർന്ന തീ അണയ്ക്കാൻ ഒരു മണിക്കൂറിലധികം സമയമെടുത്തതായി ഡർഹാം ഡാർലിംഗ്ടൺ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു. ടൈൻ, വെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് യൂണിറ്റ് ഉൾപ്പെടെ ഏഴ് ജീവനക്കാരെ സൈറ്റിലേക്ക് അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ടവരെ എത്തിക്കാൻ ഗ്രേറ്റ് നോർത്ത് എയർ ആംബുലൻസും വിന്യസിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more