ശത്രു ഡ്രോണുകളെ കണ്ടെത്തി പ്രതിരോധിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഡി.ആർ.ഡി.ഒ. ഡി.ആർ.ഡി.ഒ. വികസിപ്പിച്ചെടുത്ത ഈ ഡ്രോൺ വിരുദ്ധ സംവിധാനം 2020 ലെ സ്വാതന്ത്ര്യദിനത്തിൽ വി.വി.ഐ.പി. സംരക്ഷണത്തിനായാണ് ആദ്യമായി ഉപയോഗിച്ചത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിലേക്കുള്ള സന്ദർശനത്തിനും, 2021 ലെ റിപ്പബ്ലിക് ദിനത്തിലെ പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിനും ഈ സംവിധാനം ഉപയോഗിച്ചിരുന്നു.
ജമ്മു കശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയിലും ഇത്തരം സാങ്കേതികത ഉപയോഗിക്കാനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്.
ലേസർ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ ആന്റി ഡ്രോൺ ടെക്നോളജി ഈ ശത്രു ഡ്രോണുകൾ തകർക്കുന്നത്. ഇതിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള മൈക്രോ ഡ്രോണുകൾ കണ്ടെത്തി നിർവീര്യമാക്കാൻ കഴിയും. രണ്ടര കിലോമീറ്റർ വരെയുള്ള ആകാശ ലക്ഷ്യങ്ങൾക്കായി ഇത്തരം ആന്റി ഡ്രോൺ സംവിധാനത്തെ പ്രയോജനപ്പെടുത്താം. 365 ഡിഗ്രി കവറേജ് വരെ ഇവ നൽകുന്നുണ്ട്.
ഡ്രോണുക;ലെ പ്രതിരോധിക്കാൻ നിരവധി സ്വകാര്യ പ്രതിരോധ കരാറുകൾ വര്ഷങ്ങളായി ഓഫ് ദി ഷെൽഫ് ആന്റി ഡ്രോൺ എന്ന സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒപ്റ്റിക് തെർമൽ സെൻസറുകൾ, റഡാറുകൾ, ഫ്രീക്വൻസി ജാമറുകൾ തുടങ്ങിയവ ഉപയോഗിച്ചും ഡ്രോണുകളുടെ പ്രവർത്തനത്തെ പ്രതിരോധിക്കാനാകും. നിരവധി രാജ്യങ്ങൾ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ നിർമിച്ചിട്ടുണ്ട്. ചൈന, ഇസ്രായേൽ, അമേരിക്ക തുടങ്ങിയവയാണ് ഡ്രോൺ പ്രതിരോധ സംവിധാനം നിർമിച്ചിട്ടുള്ള രാജ്യങ്ങൾ.
ചില സംവിധാനങ്ങള്‍ ഡ്രോണിന്റെ സാന്നിധ്യം നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍ ചിലത് ലേസറുകളും മിസൈലുകളും സജ്ജമാക്കിയിട്ടുള്ളവയാണ്.
click on malayalam character to switch languages