1 GBP = 106.65
breaking news

കേള പോലീസിലെ ഉദ്യോഗസ്ഥനായ ശ്രീ. ഷാബു ചേന്ദമംഗലം രചിച്ച കോവിഡ് പ്രതിരോധ ഗാനം സമൂഹം ഏറ്റെടുക്കുന്നു….

കേള പോലീസിലെ ഉദ്യോഗസ്ഥനായ ശ്രീ. ഷാബു ചേന്ദമംഗലം രചിച്ച  കോവിഡ് പ്രതിരോധ ഗാനം സമൂഹം ഏറ്റെടുക്കുന്നു….

കേരളാ പോലീസ് എറണാകുളം റൂറൽ പോലീസ് ജില്ലയിലെ സബ്ബ് ഇൻസ്പെക്ടറും അതിലുപരി കേരളത്തിലെ വിദ്യാലയങ്ങളിൽ സർക്കാർ നടപ്പിലാക്കിയിട്ടുള്ള ”സ്റ്റുഡൻസ് പോലീസ് കേഡറ്റ്” പദ്ധതിയുടെ അസ്സി: ജില്ലാ നോഡൽ ഓഫീറുമായ ഷാബു ചേന്ദമംഗലം നിരവധി വിത്യസ്തങ്ങളായ ഗാനങ്ങളടെ രചയിതാവാണ്. കോവിഡ് പ്രതിരോധം, ട്രാഫിക്ക്  ബോധവൽക്കരണം,  കുട്ടികൾക്കായുള്ള ചിരി പദ്ധതി, എന്നിവയ്ക്കു വേണ്ടിയും, സമൂഹമാധ്യമങ്ങളിലെ ‘വയലാർ കലാസാംസ്ക്കാരിക വേദി, ഇഷ്ടം പാട്ടിനൊരു കൂട്ടായ്മ, തുടങ്ങിയവയുടെ ടൈറ്റൽ സോംഗ്’ ഇവയും ശ്രീ. ഷാബുവിൻ്റെ തൂലികയിൽ പിറന്ന ഗാനങ്ങളാണ്.

കൂടാതെ പി. ജയചന്ദ്രൻ, മധു ബാലകൃഷണൻ, പ്രദീപ് പള്ളുരുത്തി, ദുർഗ്ഗ വിശ്വനാഥ്, ദലീമ, കെസ്റ്റർ, തുടങ്ങിയ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരും കാക്കിക്കുള്ളിലെ ഈ അതുല്ല്യ കലാകാരൻ്റെ അക്ഷരങ്ങൾക്ക് ശബ്ദങ്ങൾ ഏകിയിട്ടുണ്ട്. കൂടാതെ സമകാലീനമായ പല വിഷയങ്ങളിലും, കവിതകൾ കൊണ്ട് ഇടപ്പെട്ടിട്ടുണ്ട് കാക്കിക്കുള്ളിലെ കലാകാരൻ.

കോവിഡ് പ്രതിരോധ ഗാനത്തിലെ മുഖ്യ ഗായകൻ ശ്രീ. പ്രദീപ് കുമാറും പോലീസ് ഉദ്യോഗസ്ഥനാണ്. ഷാബുവും പ്രദീപ് കുമാറും  ചേർന്നാണ് പോലീസ് ഡിപ്പാർട്ട്മെൻ്റിലെ നിരവധി സംഗീത സൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്. മറ്റ് പല ആൽബങ്ങളിലും പ്രദീപ് കുമാർ പാടിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്രീ.സുജിത്ത് പറവൂരാണ്. അറിയപ്പെടുന്ന ഓടക്കുഴൽ ആർട്ടിസ്റ്റ് കൂടിയാണ് സുജിത്ത്.നിരവധി ക്രിസ്തീതീയ ഭക്തി ഗാനങ്ങൾക്കുൾപ്പെടെ സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. ഗിന്നസ് ജേതാവായ ശ്രീ. കുഴൽമന്ദത്തിൻ്റെ കൂടെയും, ചക്രപാണിയെന്ന സംഗീത പ്രതിഭയുടെ കൂടെയും പ്രോഗ്രാമുകൾ ചെയ്തു വരുന്നു.
ശൈലേഷ് നാരയണനാണ് ഈ ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചത്. ഒട്ടനവധി ഭക്തിഗാന  ആൽബങ്ങളിലൂടെ പ്രമുഖരുടെ ഗാനങ്ങൾക്ക് സംഗീതവും, ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിട്ടുണ്ട്.

സ്വന്തമായി മ്യൂസിക്ക് സ്റ്റുഡിയോയുടെ ഉടമസ്ഥനായ ഇദ്ദേഹത്തിൻ്റെ സഹധർമ്മിണിയും സംഗീത അധ്യാപികയുമായ ശ്രീമതി ലേഖ നാരായണനാണ് ഇതിലെ സഹ ഗായിക. മിക്സിംഗ്/റെക്കോഡിംഗ് നടത്തിയിരിക്കുന്ന ശ്രീ. സനു ഗോപിനാഥ്ഇദ്ദേഹം ഒരു ഗായകൻ കൂടിയാണ്.
സമൂഹത്തിൻ്റെ ആത്മാർത്ഥമായ പ്രോത്സാഹനമാണ് ഇത്തരത്തിലുള്ള വളർന്ന് വരുന്ന കലാകാരൻമാരുടെ ആത്മവിശ്വാസവും, കലാരംഗത്തെ വളർച്ചയും. 

ശ്രീ. ഷാബു ചേന്ദമംഗലം രചിച്ച കോവിഡ് പ്രതിരോധ ഗാനം കേൾക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more