1 GBP = 109.58
breaking news

റിമോട്ട് സ്റ്റേഷനിൽ നിന്ന് വിമാന ഗതാഗതം നിയന്ത്രിക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായി ലണ്ടൻ സിറ്റി എയർപോർട്ട്

റിമോട്ട് സ്റ്റേഷനിൽ നിന്ന് വിമാന ഗതാഗതം നിയന്ത്രിക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായി ലണ്ടൻ സിറ്റി എയർപോർട്ട്

ലണ്ടൻ: ലണ്ടൻ സിറ്റി വിമാനത്താവളത്തിൽ ഇനി മുതൽ വിമാന ഗതാഗതം നിയന്ത്രിക്കുക ഇനി മുതൽ റിമോട്ട് സ്റ്റേഷനിൽ നിന്ന്. ഇതോടെ വിദൂരമായി വിമാന ഗതാഗതം നിയന്ത്രിക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായി ലണ്ടൻ സിറ്റി വിമാനത്താവളം മാറി.

70 മൈലിലധികം അകലെയുള്ള ഒരു നിയന്ത്രണ ടവറിൽ നിന്നാണ് എയർ ട്രാഫിക് കൺട്രോളർമാർ വിമാനങ്ങൾ നിയന്ത്രിക്കുക. എയർപോർട്ടിൽ 50 മീറ്റർ ഉയരമുള്ള ഒരു ടവർ നിർമ്മിച്ചിട്ടുണ്ട്, അതിൽ 14 ഹൈ-ഡെഫനിഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്നുള്ള സിഗ്നലുകളും വീഡിയോയും ഓഡിയോയും ഹാംപ്ഷെയറിലെ വിദൂര നിയന്ത്രണ കേന്ദ്രത്തിലേക്ക് സാറ്റലൈറ്റ് വഴിയാകും അയയ്ക്കുക. അവിടെ എയർ ട്രാഫിക് കൺട്രോളർ നാറ്റ്സ് അധിഷ്ഠിതമാണ്.

തുടക്കത്തിൽ പരീക്ഷിച്ച സ്വീഡനിലെ സാബ് ഡിജിറ്റൽ എയർ ട്രാഫിക് സൊല്യൂഷൻസ് ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വ്യോമയാന വ്യവസായത്തിന്റെ ഒരു പ്രധാന മാറ്റത്തെ ഇത് അടയാളപ്പെടുത്തുന്നു. വിമാനങ്ങൾ ടേക്ക് ഓഫിനും ലാന്റിങ്ങിനും റിമോട്ട് സ്റ്റേഷൻ ആസ്ഥാനമായുള്ള ഓപ്പറേറ്റർമാർ നിർദ്ദേശം നൽകും.

കാര്യക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുകയാണ് വിദൂര ടവർ ലക്ഷ്യമിടുന്നതെന്ന് വിമാനത്താവള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലിസൺ ഫിറ്റ്സ് ജെറാൾഡ് പറഞ്ഞു. റൺവേകൾ, റഡാർ, കാലാവസ്ഥാ ഡാറ്റ തുടങ്ങി സകല വിവരങ്ങളും റിമോട്ട് സ്റ്റേഷനിലെ പനോരമിക് സ്ക്രീനുകളിൽ കൺട്രോളർമാർക്ക് ലഭ്യമാകും.

വിമാന ഗതാഗതം വിദൂരമായി നിയന്ത്രിക്കുന്നതിൽ ചില സുരക്ഷാ അപകടങ്ങളുണ്ടെങ്കിലും കർശനമായ പരിശോധന പ്രക്രിയ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അവ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സൈബർ സുരക്ഷ വിദഗ്ദ്ധനായ ഹോളി വില്യംസ് വ്യക്തമാക്കുന്നു. എല്ലാ പ്രധാന ഘടകങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയതായും, എന്നാൽ സിസ്റ്റത്തിന് ഒരു ബാക്കപ്പ് ലഭ്യമാക്കിയിട്ടുണ്ടെന്നും ഫിറ്റ്സ് ജെറാൾഡ് പറഞ്ഞു. വ്യോമയാനത്തിലെ ഒരു പ്രധാന ചുവടുവെപ്പായിട്ടാണ് പുതിയ സാങ്കേതികവിദ്യയെ കാണുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more