“ചേര്‍ത്തു നിര്‍ത്താം നമുക്കവരെ” ഭിന്നശേഷിക്കുട്ടികള്‍ക്കായി വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാട്; ഇന്ദ്രജാലത്തിൻ്റെ മായക്കാഴ്ചകളുടെ സ്പെഷ്യൽ കലാമേള ഏപ്രിൽ 18 ന്
Apr 09, 2021
അലക്സ് വർഗ്ഗീസ്
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരുമയുടെ വിസ്മയവുമായി ലോക പ്രശസ്ത മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടെത്തുന്നു. സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷിക്കുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് ”വിസ്മയ സാന്ത്വനം” എന്ന പേരില്‍ ഒരു പ്രത്യേക കലാമേള ഒരുക്കുന്നത്. തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ശ്രീ.ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഈ ദൃശ്യവിരുന്ന് ഏപ്രില്‍ 18ന് യു.കെ സമയം 2 PMനും ഇന്ത്യന്‍ സമയം 6.30 PM നുമായി യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ കാണുവാനാകും.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തിലാണ് യുകെയിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. ചെറിയ പരിമിതികളിൽ പോലും മനസ്സ് തളർന്നു ജീവിക്കുന്നവർ ധാരാളമുള്ള ഈ ലോകത്തു അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനവും പ്രകാശവുമായി മാറ്റുന്ന നമ്മുടെ ചുറ്റിലുമുള്ളവരെ മാതൃകയാക്കാം. അങ്ങനെ മാതൃകയാക്കേണ്ട ഭിന്നശേഷിക്കാർ കൂടിയായിട്ടുള്ള കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ യുകെയിലെയും, അയർലണ്ടിലേയും സുമനസ്സുകളായ കലാസ്നേഹികൾക്കു ഒരു അവസരം ഒരുങ്ങുകയാണ്
പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രയിനിംഗ് സെന്ററുകളും നിരവധി കലാവതരണ വേദികളും ഉള്‍പ്പെടുന്നു. ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിലെത്തിക്കുന്നത്.
ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുത്തുകൊണ്ട് ഭിന്നശേഷി കുട്ടികളുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയുമായി സഹകരിച്ച് ഇത്തരം കുട്ടികളെ ജീവിതവിജയത്തിലെത്തിക്കുവാൻ പ്രോൽസാഹിപ്പിക്കണമെന്ന് എല്ലാവരോടും യുക്മ ദേശീയ സമിതി സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
click on malayalam character to switch languages