- ലണ്ടനിലെ സൗത്താളിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ റെയ്മണ്ട് മൊറായിസ്
- യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന്.
- ഗസ്സയിൽ മണിക്കൂറുകൾ നീണ്ട വ്യോമാക്രമണം; 64 മരണം
- ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്ക് തീവെച്ച സംഭവം: യുവാവ് അറസ്റ്റിൽ
- ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി
- ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസ്; ബെയ്ലിന് ദാസ് റിമാന്ഡില്
- മനുഷ്യന് മരിക്കുമ്പോള് ചിരിക്കുന്ന കടല്കിഴവന്; കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസ്സിലാകൂ;വിഎസ് ജോയ്
കാവല് മാലാഖ (നോവല് 19) തൂലികത്തുമ്പ്
- Feb 13, 2021

കാരൂർ സോമൻ
സൂസന് ജോയ് എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്ത്തന്നെയുണ്ടായിരുന്നു. സൈമണ്, മേരി, സേവ്യര്… അങ്ങനെ കുറേപ്പേര്.
“ഇതവള് ആര്ക്കോ കാശു കൊടുത്ത് എഴുതിക്കുന്നതാ. ഒറപ്പ്….”
പ്രശസ്ത പ്രവാസി സാഹിത്യകാരി മേരി സേവ്യറുടെ അവലോകനം സേവ്യറുടെ സ്വീകരണ മുറിയില് അലയടിച്ചു. ഒരു പ്രമുഖ സാഹിത്യ പ്രസിദ്ധീകരണത്തില് സൂസന്റെ കഥകളെക്കുറിച്ചൊരു സംവാദം തന്നെ അച്ചടിച്ചു വന്നിരിക്കുന്നു, അവര്ക്കതു തീരെ സഹിക്കുന്നില്ല. ഒരു കഥയോ കവിതയോ പോയിട്ട്, സ്വന്തമായിട്ട് നല്ലൊരു കത്തു പോലും എഴുതാന് മേരിക്കിതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും സൂസന്റെ മുന്നില് തോല്വി സമ്മതിക്കാന് കഴിയുന്നില്ല.
എന്തൊക്കെയായാലും ഇവിടുത്തുകാരുടെ മുന്നില് താനൊരു കൗണ്സിലര് മാത്രമല്ല, ഒരു സാഹിത്യകാരി കൂടിയാണ്. സ്ത്രീകളില് നിന്നു തനിക്കൊരെതിരാളി ഇതാദ്യമാണ്. ഇവിടെ പലര്ക്കും അറിയില്ല ആരാണീ സൂസനെന്ന്. പക്ഷേ, ആളുകള് അറിഞ്ഞു തുടങ്ങാന് ഏറെ സമയമൊന്നും വേണ്ട. സൈമന്റെ മനസിലും നീരസം നുര പൊന്തുന്നുണ്ടായിരുന്നു.
“അതെ, നാട്ടില് പോയപ്പോ ഒപ്പിച്ചതാവും…. ആരെയോ ചാക്കിട്ടു നല്ല കഥകള് എഴുതിക്കുക തന്നെയായിരിക്കും അവള്. എന്തൊക്കെ കൊണ്ടു കൊടുത്തിട്ടാണെന്ന് ആര്ക്കറിയാം.”
ആത്മഗതം പറയുമ്പോള് മേരിയുടെ മുഖം ചെറുതായൊന്നു മങ്ങിയതു സൈമന് കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു. തിരുത്തിപ്പറയേണ്ട ആവശ്യമൊന്നുമില്ല, മേരി എങ്ങനെയാണ് എഴുത്തുകാരിയായതെന്നു തനിക്കറിയാം. സൂസനും അങ്ങനെ തന്നെയാണെന്നു കരുതാനേ അയാള്ക്കു കഴിയുന്നുള്ളൂ.
ചെറിയൊരു കൊട്ടു കിട്ടിയെങ്കിലും, സൈമന്റെ പിന്തുണ കൂടിയായപ്പോള് മേരിക്ക് ഉത്സാഹം. സേവ്യര് മാത്രം ഒന്നും മിണ്ടിയില്ല. മേരിയുടെയും സൈമന്റെയും മുഖത്തെ മ്ലാനത കണ്ടപ്പോള് അയാള്ക്കു ചിരി പൊട്ടി. പക്ഷേ, കളിയാക്കാന് പറ്റില്ലല്ലോ. വ്യത്യസ്തമായ കാരണങ്ങളാല് മേരിക്കും സൈമനും സൂസനോടു കുശുമ്പു തോന്നുക തികച്ചും സ്വാഭാവികം. വിഷയം മാറ്റാന് പലപ്പോഴും ശ്രമിച്ചെങ്കിലും ഒടുവില് കറങ്ങിത്തിരിഞ്ഞ് സൂസനില്ത്തന്നെ എത്തിച്ചേരുകയാണു സംഭാഷണം.
ഇവളെ ഇങ്ങനെ വളരാന് വിടരുത്, മേരിയുടെ മനസ് പുകഞ്ഞു. അടുത്ത തവണ നാട്ടില് പോകുമ്പോള് കനപ്പെട്ട അവാര്ഡ് തന്നെ ഒരെണ്ണം സംഘടിപ്പിച്ചേ പറ്റൂ. അതിനു എന്തു വഴി നോക്കിയാലും വേണ്ടില്ല. ഇതുവരെ ചെറുകിട അവാര്ഡുകളൊക്കെയാണു വാങ്ങാന് കഴിഞ്ഞിട്ടുള്ളത്, അതു പോരാ, കുറച്ചുകൂടി സ്റ്റാന്ഡേര്ഡ് ഉള്ള ഒന്ന്. അവള് നാട്ടില് സ്വാധീനിക്കാന് കഴിയുന്നവരുടെ കണക്ക് മനസില് കുറിക്കാന് തുടങ്ങി.
നേരം രാത്രി ഒമ്പതു കഴിഞ്ഞു. സൈമന് ലിന്ഡയെ പോകാന് വിളിച്ചു.
“പ്ലീസ് വെയ്റ്റ് ഡാര്ലിങ്.”
ടിവിയില് പോപ് മ്യൂസിക് ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് അമ്മയും മകളും.
“ഇറ്റ്സ് ഹാഫ് പാസ്റ്റ് നയന് ലിന്ഡാ….”
“ഐ സെഡ് അയാം സീയിങ് ദിസ് പ്രോഗ്രാം. യൂ ക്യാന് ഗോ ഇഫ് യൂ വിഷ്. ഡോണ്ട് ഡിസ്റ്റര്ബ് മീ….”
എടുത്തടിച്ചതുപോലുള്ള മറുപടി സൈമനെ മാത്രമല്ല, സേവ്യറെയും മേരിയെയും ചെറുതായൊന്നും ഞെട്ടിച്ചു. ഏഞ്ചല് മാത്രം ടിവിയില് തന്നെ കണ്ണുനട്ടിരിക്കുന്നു.
10 മിനിറ്റ് കൂടി കഴിഞ്ഞപ്പോള് പരിപാടി കഴിഞ്ഞു, ലിന്ഡയും ഏഞ്ചലും പോകാന് എഴുന്നേറ്റു.
മേരിയും സേവ്യറും യാത്രയയ്ക്കാന് വാതില് വരെ ചെന്നു.
വീട്ടിലെത്തിയ സൈമനും ഏഞ്ചലും അകത്തേക്കു കയറി. പിന്നാലെ ചെന്ന ലിന്ഡ കാറിന്റെ കീയുമെടുത്തു വീണ്ടും നേരേ പുറത്തേക്ക്.
“വെയര് ആര് യു ഗോയിങ്?”
“ഐ ഹാവ് എ പാര്ട്ടി….”
സൈമന്റെ മറുപടിക്കോ അനുവാദത്തിനോ കാക്കാതെ ലിന്ഡ തിടുക്കത്തില് കാറെടുത്ത് പോയി. മേരിയും സേവ്യറും പരസ്പരം നോക്കി. പുറത്തു പോകുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കണമെന്ന് അവളോടു പറയാനുള്ള ധൈര്യം പോലുമില്ല സൈമണ്. നൈറ്റ് പാര്ട്ടി പതിവാണ്. അര്ധരാത്രി കുടിച്ചു ബോധമില്ലാതെ ആരെങ്കിലും വീടിനു മുന്നില് ഇറക്കിവിടുന്നതും കാണാറുണ്ട്. പക്ഷേ, സൈമണ് എല്ലാം കടിച്ചൊതുക്കി നില്ക്കുകയാണു പതിവ്. സൂസന്റെ മുന്നില് കാണിച്ച വീറൊന്നും ഒരിക്കലും ലിന്ഡയ്ക്കു മുന്നില് നില്ക്കുമ്പോള് പുറത്തു വരാറില്ല, കിടക്കയിലൊഴികെ. മേരിക്കും സേവ്യറിനും ഏഞ്ചല് ഗുഡ്നൈറ്റ് പറഞ്ഞു. സൈണ് വാതിലടച്ചു മുറിയിലേക്കു പോയി.
രണ്ടു ദിവസം കഴിയുമ്പോള് നാട്ടില് പോകാന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ ചെല്ലുമ്പോഴെങ്കിലും മാനം മര്യാദയ്ക്കു നടന്നാല് മതിയായിരുന്നു. ഇപ്പോഴൊരു വിനോദ യാത്രയ്ക്കുള്ള മൂഡിലാണ്. ചെറുപ്പത്തിലെപ്പോഴോ കേരളത്തില് പോയ ഓര്മയേയുള്ളൂ ലിന്ഡയ്ക്ക്. ടൂറിസ്റ്റ് കേന്ദ്രങ്ങള് മൊത്തം കറങ്ങാനാണു പരിപാടി. സൈമന്റെ വീട്ടില് താമസിക്കുന്നതിനോടു വലിയ താത്പര്യമില്ല. ഏതെങ്കിലും നല്ല ഹോട്ടലില് മുറിയെടുക്കാമെന്നാണ് അവള് പറഞ്ഞത്. പിന്നെ എന്തു പറ്റിയോ എന്തോ, ഒടുവില് സമ്മതിച്ചു, കുറച്ചു ദിവസം വീട്ടില് നില്ക്കാമെന്ന്.
മകന്റെ ഭാര്യ മദാമ്മപ്പെണ്ണും കുട്ടിയും വരുന്നതില് കുഞ്ഞപ്പിക്കും അമ്മിണിക്കും വലിയ ആവശമൊന്നുമില്ല. ഏതു തരത്തില്പ്പെട്ട പെണ്ണാണെന്ന് ആര്ക്കറിയാം. കെട്ടിച്ചുവിടും മുന്പേ വയറ്റിലൊണ്ടാക്കിയവള്, അത്ര മോശക്കാരിയാവാനിടയില്ല. നാട്ടുകാര്ക്കു പറഞ്ഞു ചിരിക്കാന് വകയായി.
എന്നാലും, സൂസന്റെ വീട്ടുകാര്ക്കു മുന്നില് പ്രതികാരം ചെയ്യാനായെന്ന ചെറിയൊരാശ്വാസം കുഞ്ഞപ്പിക്കുണ്ട്. സൈമണ് വന്നു പോകുമ്പോള് അവന്റെ മകനെ തിരിച്ചു കിട്ടാനുള്ള കടലാസ് എന്തൊക്കെയാണെന്നു വച്ചാല് അവിടുത്തെ കോടതിയില് കൊടുക്കാന് പറയണം. എന്നാലേ, സമാധാനമാകൂ….
സൈമണും ലിന്ഡയും ഏഞ്ചലും വന്നു. നാട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞാണ് വീട്ടിലേക്കു വരുന്നതു തന്നെ. നെടുമ്പാശേരിയില് ഇറങ്ങി നേരേ കുമരകം, ആലപ്പുഴ കറങ്ങിയിട്ടാണു നാട്ടിലേക്ക്.
വീട്ടില്ച്ചെന്നിട്ടും കുഞ്ഞപ്പിക്കും അമ്മിണിക്കും മകനെ കൊതിതീരെ കാണാന് പോലും കിട്ടിയില്ല. ലിന്ഡയ്ക്കും ഏഞ്ചലിനും സൈമന്റെ മമ്മിയും പപ്പയും സത്രം സൂക്ഷിപ്പുകാരോ ഹോട്ടല് പരിചാരകോ പോലെ മാത്രം. രണ്ടാള്ക്കും തീരെ കള്ച്ചറില്ലെന്നാണു ലിന്ഡയുടെ അഭിപ്രായം. അതവള് ഇടയ്ക്കു പ്രകടിപ്പിക്കുകയും ചെയ്തു. ഭാര്യയെയും മകളെയും കൊണ്ടു മലമ്പുഴയും നെല്ലിയാമ്പതിയും കറങ്ങുമ്പോള് അപ്പന്റെയും അമ്മയുടെയും കൂടെയിരിക്കാന് സൈമനെവിടെ നേരം!
അവരുള്ള നേരം വീട്ടില് മദ്യത്തിന്റെയും സിഗരറ്റിന്റെയും മണം നിറഞ്ഞു. ഭാര്യയും ഭര്ത്താവും അക്കാര്യത്തില് മത്സരം പോലെയാണ്. ഇടയ്ക്ക് ഏഞ്ചലും പുകയൂതി പറമ്പില് ചുറ്റിനടക്കുന്നതു കണ്ടു. ഈ കുട്ടിയെ മര്യാദയ്ക്കു തുണിയുടുപ്പിച്ചു നടത്തിക്കൂടേ? അതെങ്ങനെ, അമ്മയെ കണ്ടല്ലേ പഠിക്കുന്നത്! കുഞ്ഞപ്പിയും അമ്മിണിയും കണ്ണില്ക്കണ്ണില് നോക്കി.
സൂസനെക്കുറിച്ചോര്ത്തപ്പോള് അമ്മിണിയുടെ കണ്ണു നിറഞ്ഞു. കുഞ്ഞപ്പിയും അവളെക്കുറിച്ചു തന്നെയാകും ഓര്ക്കുന്നുണ്ടാകുക- അമ്മിണി ധൈര്യം സംഭരിച്ചു പറഞ്ഞു.
“നമുക്ക് ഒന്നു താമരക്കുളത്തു പോയി കുഞ്ഞിനെ കാണാം. സൈമനും കാണില്ലേ ആഗ്രഹം….”
കുഞ്ഞപ്പി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ ഭാവം മാറിയതുമില്ല. അല്പ്പനേരം അനങ്ങാതെ ഇരുന്നു. പിന്നെ മകനെ വിളിച്ചു.
“ഡാ, മോനേ….”
“ആ…. എന്താ?”
“ഒന്നിങ്ങു വന്നേച്ചു പോടാ….”
സൈമണ് മടിയോടെ പുറത്തേക്കു വന്നു. മുഖം നിറയെ അതൃപ്തി. കുഞ്ഞപ്പി അമ്മിണിയെ നോക്കി. അവര് കാര്യം പറയാന് കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
“നെനക്കു നിന്റെ കൊച്ചിനെ ഒന്നു കാണണ്ടേടാ? നമുക്ക് നാളെ അവിടെ വരെയൊന്നു പോയാലോടാ മോനേ….?”
സൈമന് ആദ്യം കാര്യം മനസിലാകാത്തതു പോലെ. സൂസന്റെയും കുഞ്ഞിന്റെയും കാര്യമാണെന്നു പെട്ടെന്നു മനസിലാക്കിയിട്ടെന്ന പോലെ മറുപടി വന്നു:
“അതൊന്നും വേണ്ട. അവളുടെ കൈയീന്നു കൊച്ചിനെ സ്വന്തമാക്കിയിട്ടു മതി ഇനി കാണലും കൊഞ്ചിക്കലുമൊക്കെ. അതിനൊള്ള പേപ്പറൊക്കെ ഞാന് ശരിയാക്കിയിട്ടുണ്ട്. തിരിച്ചു ചെന്നാലൊടന് കോടതിയില് പോണം. എല്ലാം ശരിയായാല് കൊച്ചിനെ ഇങ്ങോട്ടു തന്നെയല്ലേ കൊണ്ടരാന് പോന്നത്. ഇപ്പോഴെന്താ ഇത്ര ധിറുതി?”
“സൈമണ്…, വാട്ട് ആര് യു ഡൂയിങ് ദേര്?”
അകത്തുനിന്നു ലിന്ഡയുടെ ക്രുദ്ധമായി സ്വരം കേട്ടു സൈമണ് കൂടുതല് വിശദീകരണത്തിനു നില്ക്കാതെ അകത്തേക്കു പോയി. അടുത്ത ദിവസം രാത്രി ഫ്ളൈറ്റില് അവര് മടങ്ങി. അമ്മിണിക്ക് ഒരു തരത്തില് ആശ്വാസമായി. മരുമകളുടെയും കുട്ടിയുടെയും വേഷവും നടപ്പുമെല്ലാം കാരണം അയല്ക്കാരുടെ മുഖത്തു നോക്കാന് വയ്യാത്ത അവസ്ഥയായിരുന്നു. അതേതായാലും തീര്ന്നു കിട്ടിയല്ലോ. ഇനി നാട്ടിലോട്ടൊന്നും കെട്ടിയെഴുന്നള്ളിക്കാതിരുന്നാല് മതിയാരുന്നു, അവര് ആത്മാര്ഥമായി ആഗ്രഹിച്ചു പോയി.
അടുത്ത ദിവസം രാവിലെ ഭര്ത്താവിനെയും കൂട്ടി അമ്മിണി താമരക്കുളത്തു സൂസന്റെ വീട്ടിലേക്കു പോയി. അല്പം ജാള്യതയുണ്ടായിരുന്നെങ്കിലും കൊച്ചുമോനെ കാണാനുള്ള അതിയായ ആഗ്രഹം കുഞ്ഞപ്പിയില് അത്രയേറെ വളര്ന്നിരുന്നു. എല്ലാ ദുരഭിമാനങ്ങളും മാറ്റിവച്ച് ഭാര്യയോടൊപ്പം പോകാന് തയാറാകുകയായിരുന്നു അയാള്. ഇനി കാത്തിരിക്കാന് വയ്യ. വണ്ടി നിറയെ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി അവര് ചെന്നിറങ്ങി.
വീട്ടുമുറ്റത്തു സൂസനെ കണ്ടതും കുഞ്ഞപ്പിക്ക് അതിശയം. എന്തോ ചോദിക്കാന് വാ തുറന്നില്ല, ഒച്ചു പുറത്തു വരാത്തതുപോലെ.
“അല്ലാ, മോളിവിടൊണ്ടാരുന്നോ…?”
ചോദിച്ചത് അമ്മിണായിയിരുന്നു. സൂസന് വന്ന കാര്യം അവര്ക്കറിയാം. പക്ഷേ, അറിയാമെന്നു ഭര്ത്താവ് അറിയാന് പാടില്ലല്ലോ. അതുകൊണ്ടാണു വെറുതേ ഒരു കുശലം.
“ഞാനിന്നലെ വൈകുന്നേരം വന്നു മമ്മീ. വന്നാട്ടെ, വാ പപ്പാ, കേറിയിരിക്ക്….”
ഒന്നുമറിയാത്ത ഭാവത്തില് അമ്മിണിയും കുഞ്ഞപ്പിയുടെ പിന്നാലേ വരാന്തയിലേക്കു കയറി.
(തുടരും…)
Latest News:
യുവകലാസാഹിതി സാഹിത്യോത്സവം -YLF ജൂൺ 21നു ലണ്ടനിൽ സംഘടിപ്പിക്കപ്പെടുന്നു
യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ സാഹിത്യോത്സവത്തിന്റെ മാതൃകയിൽ യു കെ യിൽ ആദ്യമായി ഒര...Associationsലണ്ടനിലെ സൗത്താളിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ റെയ്മണ്ട് മൊറായിസ്
ലണ്ടൻ: ലണ്ടനിലെ സൗത്താളിൽ മലയാളി മരണമടഞ്ഞു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസാണ് മ...Obituaryയു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ...Moviesഗസ്സയിൽ മണിക്കൂറുകൾ നീണ്ട വ്യോമാക്രമണം; 64 മരണം
ദേർ അൽ ബലാഹ്: അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കെ ഗസ്സയിൽ അവസാനിക്കാതെ ഇസ്രായേ...Worldബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്ക് തീവെച്ച സംഭവം: യുവാവ് അറസ്റ്റിൽ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ സ്വകാര്യ വസതിക്ക് തീവെച്ച സം...UK NEWSഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി
ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി. പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർദ്ധിപ്പിക്കാൻ ധാര...Latest Newsജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസ്; ബെയ്ലിന് ദാസ് റിമാന്ഡില്
തിരുവനന്തപുരം: ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസില് സീനിയര് അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്ഡില്...Latest Newsമനുഷ്യന് മരിക്കുമ്പോള് ചിരിക്കുന്ന കടല്കിഴവന്; കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസ്സിലാകൂ;വ...
മലപ്പുറം: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമര്ശനവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- യുവകലാസാഹിതി സാഹിത്യോത്സവം -YLF ജൂൺ 21നു ലണ്ടനിൽ സംഘടിപ്പിക്കപ്പെടുന്നു യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ സാഹിത്യോത്സവത്തിന്റെ മാതൃകയിൽ യു കെ യിൽ ആദ്യമായി ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. പുസ്തക പ്രദർശനം, യു.കെ യിലെ എഴുത്തുകാരുടെ സംഗമം, വ്ലോഗ്ഗേർസ് സംഗമം, സാഹിത്യ സംവാദങ്ങൾ, ആർട് ഗാല്ലറി തുടങ്ങി അതി വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിലേയും യു.കെയിലേയും പ്രമുഖരായ കലാ-സാഹിത്യ- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്നു. ജൂൺ 21 നു West Drayton Community Centre, Harmondsworth Road, West Drayton UB7 9JL, London ഇൽ അതിവിപുലമായ സാംസ്കാരികോത്സവമായി
- ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി. പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർദ്ധിപ്പിക്കാൻ ധാരണ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നീക്കം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അനുമതി നേടും.പുത്തൻ ആയുധങ്ങൾ വാങ്ങാനും സൈനികരംഗത്തെ ഗവേഷണത്തിനും പണം ചെലവഴിക്കും. ഇതോടെ പ്രതിരോധ ബജറ്റ് 7 ലക്ഷം കോടി കടക്കും. ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2025/26 ബജറ്റിൽ സായുധ സേനയ്ക്കായി റെക്കോർഡ് തുകയായ 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ
- ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസ്; ബെയ്ലിന് ദാസ് റിമാന്ഡില് തിരുവനന്തപുരം: ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസില് സീനിയര് അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്ഡില്. ഈ മാസം 27 വരെയാണ് വഞ്ചിയൂര് കോടതി ബെയിലിനെ റിമാന്ഡ് ചെയ്തത്. ജാമ്യഹര്ജിയില് വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷന് ജാമ്യഹര്ജിയെ ശക്തമായി എതിര്ത്തു. തൊഴിലിടത്തില് ഒരു സ്ത്രീ മര്ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല് കരുതിക്കൂട്ടി യുവതിയെ മര്ദിക്കാന് പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. മനഃപൂര്വം അഭിഭാഷകയെ
- മനുഷ്യന് മരിക്കുമ്പോള് ചിരിക്കുന്ന കടല്കിഴവന്; കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസ്സിലാകൂ;വിഎസ് ജോയ് മലപ്പുറം: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമര്ശനവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. മനുഷ്യന് മരിക്കുമ്പോള് ചിരിക്കുകയും മൃഗങ്ങള് മരിക്കുമ്പോള് കരയുകയും ചെയ്യുന്ന വനം മന്ത്രിയാണ് കേരളത്തിന്റേതെന്ന് വി എസ് ജോയ് പറഞ്ഞു. വനംമന്ത്രിയുടെ കൈയ്യും കാലും കെട്ടി കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയത്തില് ഈ നാട്ടിലെ ജനങ്ങള് ജീവിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകൂ എന്നും വി എസ് ജോയി രൂക്ഷഭാഷയിൽ വിമർശിച്ചു. കാളികാവില് ടാപ്പിങ് തൊഴിലാളി കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധിച്ച് നടത്തിയ
- സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായുടെ ഹര്ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും കേണല് സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശത്തില് ബിജെപി മന്ത്രി കന്വര് വിജയ്ഷായുടെ ഹര്ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമങ്ങള് വിഷയത്തെ വളച്ചൊടിച്ചെന്നും, തുടര്നടപടികള് സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ഇന്നലെ ഹര്ജി പരിഗണിച്ച സുപ്രീംകോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്ശനമാണ് ഉന്നയിച്ചത്. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. മാധ്യമങ്ങള് വിഷയത്തെ വളച്ചൊടിച്ചു എന്നായിരുന്നു വിജയ് ഷായുടെ വാദം. തുടര്നടപടികള് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഹര്ജിയില് ഇന്ന് വിശദമായ വാദം കേള്ക്കും. നമ്മുടെ സഹോദരിമാരുടെ

യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം…….. /
യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം. യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ എല്ലാ റീജിയണുകളിലുമായി വിത്യസ്ത തീയ്യതികളിലായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളുടെ ദേശീയതല ഉദ്ഘാടനം നിർവ്വഹിച്ചു. ലിവർപൂളിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് പരിപാടിയിലാണ് ദേശീയതല ഉദ്ഘാടനം നടന്നത്. യു എൻ എഫ് ദേശീയ കോർഡിനേറ്റർ സോണിയ ലൂബി,

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്ഷങ്ങള് നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

click on malayalam character to switch languages