1 GBP = 105.75
breaking news

പ്രവാസി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.എം.മാണിയുടെ ജന്മദിനമായ ഇന്നലെ സ്മൃതി സംഗമം സംഘടിപ്പിച്ചു

പ്രവാസി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.എം.മാണിയുടെ ജന്മദിനമായ ഇന്നലെ സ്മൃതി സംഗമം സംഘടിപ്പിച്ചു

ലണ്ടൻ: യൂറോപ്പ്,അമേരിക്ക,കാനഡ,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രവാസികളായ കേരളാ കോൺഗ്രസ് പ്രവർത്തകർ പ്രവാസി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന് കെ.എം.മാണിയുടെ ജന്മദിനമായ ഇന്നലെ സ്മൃതി സംഗമം സംഘടിപ്പിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഒത്തുചേർന്നായിരുന്നു വിവിധ വിദേശരാജ്യങ്ങളിലെ കേരളാ കോൺഗ്രസ് പ്രവർത്തകരുടെ ഈ ആദരസന്ധ്യ. ഇന്ത്യൻ സമയം രാത്രി ഒമ്പതിന് സംഘടിപ്പിച്ച ഈ ഭൂകണ്ഡാന്തര അനുസ്മരണ സമ്മേളനം കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. പ്രവാസി കേരളാ കോൺഗ്രസ് –യു.കെ. പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ടോമി വട്ടവനാൽ കെ.എം. മാണി അനുസ്മരണ പ്രഭാഷണം നടത്തി.  

ഈശ്വര പ്രാർത്ഥനയോട ആരംഭിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് നേതാക്കളായ അഡ്വ. ജോബ് മൈക്കിൾ, ജെയിംസ് തെക്കനാടൻ, ടോമിച്ചൻ കൊഴുവനാൽ (പ്രവാസി കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി –യു.കെ.) ജെയ്‌ബു കുളങ്ങര ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് യു എസ് എ ) , സോണി മണിയങ്ങാട്ട് ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് കാനഡ ) , രാജു കുന്നക്കാട്ട് ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് അയർലണ്ട് ), പി സി മാത്യു ( വർക്കിങ് പ്രസിഡന്റ് യു എസ് എ ), സിനു മുളയാനിക്കൽ ( ജനറൽ സെക്രട്ടറി പ്രവാസി കേരളാ കോൺഗ്രസ്, കാനഡ ), സി എ.ജോസഫ് ( ജനറൽ സെക്രട്ടറി യു.കെ ), ജോൺ വർഗീസ് ( ചാപ്റ്റർ പ്രസിഡന്റ് ന്യൂയോർക്ക്), ബിജു പള്ളിക്കര (ജനറൽ സെക്രട്ടറി, അയർലൻഡ്) ജിജോ അരയത് ( ജനറൽ സെക്രട്ടറി ,പ്രവാസി കേരളാ കോൺഗ്രസ് ,യു.കെ ) തുടങ്ങിയവർ പ്രസംഗിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more