1 GBP = 110.31

വ്യത്യസ്തമായ നൃത്ത രൂപങ്ങളും അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ലണ്ടൻ രാജ്യാന്തരനൃത്തോത്സവം ആറാം വാരത്തിലേക്ക്

വ്യത്യസ്തമായ നൃത്ത രൂപങ്ങളും അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ലണ്ടൻ രാജ്യാന്തരനൃത്തോത്സവം ആറാം വാരത്തിലേക്ക്

ജെയ്സൺ ജോർജ്ജ്

കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽവ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ട്ശ്രദ്ധേയമാകുകയാണ്.നൃത്തോത്സവത്തിന്റെആറാമത്തെ വാരമായ ഡിസംബർ 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്യുകെ സമയം 3 മണിക്ക് (ഇന്ത്യൻ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത് ഡൽഹിയിൽ നിന്നുള്ളനർത്തകി അശ്വനി സോണിയാണ്.

യുകെ ടോപ് ടാലെന്റ്സ് വിഭാഗത്തിൽ നൃത്തം അവതരിപ്പിക്കുന്നത്,യുക്‌മകലാമേളകളിൽ നിരവധി തവണ കലാതിലകമായിട്ടുള്ള സ്നേഹ സജിയും ആൻ മരിയ ജോജോയുംചേർന്നാണ്. ചെംസ്‌ഫോർഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളായ ഇവർ അവതരിപ്പിക്കുന്ന നൃത്തംകൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌ യുകെയിൽ നിന്നുള്ള പ്രശസ്‌ത നർത്തകനും നൃത്ത അദ്ധ്യാപകനുമായഷിജു മേനോനാണ്. ഗ്രൂപ്പ് വിഭാഗത്തിൽ യുകെയിൽ നിന്നുള്ള മായ ലോക ഡാൻസ് (ഇന്ത്യൻ രാഗാപ്രൊഡക്ഷൻസ്) അവതരിപ്പിക്കുന്ന നൃത്തത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് ആമിജയകൃഷ്‌ണനാണ്. നർത്തകരായ സുമിത ജയകൃഷ്ണൻ, ഹന്ന പി, ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുർ, സാഗരിക അരുൺ, മൈത്രി റാം. നിഖിത എസ് നായർ തുടങ്ങിയവരാണ് ഇതിൽ അണിനിരക്കുന്നത്. കൂടാതെവൈറൽ സെഗ്മെന്റ്, ഇന്റർനാഷണൽ സെഗ്മെന്റ് തുടങ്ങിയ വിഭങ്ങളിലും നൃത്തം അവതരിപ്പിക്കും.

WE SHALL OVERCOME ടീം അംഗവും നർത്തകിയുമായ യുകെയിൽ നിന്നുള്ള ദീപ നായരാണ് കലാഭവൻ ലണ്ടനു വേണ്ടിഈ അന്താരാഷ്ട്ര നൃത്തോത്സവം കോർഡിനേറ്റു ചെയ്‌ത്‌ അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്www.kalabhavanlondon.com സന്ദർശിക്കുക.

നൃത്തോത്സവം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/We-Shall-Overcome-100390318290703/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more