- ‘NSS വേദിയിൽ എത്താൻ കഴിഞ്ഞത് അഭിമാനം, അവസരം തന്നതിന് നന്ദി’; രമേശ് ചെന്നിത്തല
- കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
- ‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്മയോഗി’; ഇന്ന് മന്നം ജയന്തി
- വളക്കൈ സ്കൂള് ബസ് അപകടം: ഡ്രൈവര്ക്കെതിരെ മനപ്പൂര്വമല്ലാത്ത നരഹത്യയ്ക്ക് കേസ്
- കർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു
- മൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടിച്ച് പൊലീസ്; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
- പുതുവർഷദിനത്തിൽ യുകെ മലയാളികളെത്തേടി ദുഃഖവാർത്ത; ലണ്ടനിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
എൻ. എൻ. പിള്ളയുടെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്
- Nov 14, 2020
മലയാളത്തിന്റെ നാടകാചാര്യൻ എൻ. എൻ.പിള്ള കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 2020 നവമ്പർ 14 ന്25 വർഷം തികയുന്നു. തൻ്റെ 34 ആം വയസ്സിൽ 1952 ൽ മാത്രമാണ് അദ്ദേഹം നാടകരചനയിലേക്കും അഭിനയത്തിലേക്കും ചുവട് വെയ്ക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ തെറ്റിനെ ജീവിത സാഹചര്യം നാടകരംഗത്തേക്ക് നയിച്ചു എന്ന് പറയുന്നതാവും ശരി. സാമൂഹ്യ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂന്നി ശക്തമായ സംഭാഷണങ്ങളിലൂടെ വേദിയിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ ഗംഭീര വിജയമായി തീർന്നതിന്റെ പിന്നിൽ താൻ ജീവിതത്തിൽ നേരിട്ട ദുഃഖപൂരിതമായ അനുഭവങ്ങൾ തന്നെയാണ്.
” നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളിൽ ഒരു നാടകം, എൻ്റെ മുന്നിൽ നിങ്ങളും” ഉള്ളു നീറുന്ന നാടക കാലത്തെക്കുറിച്ച് എൻ. എൻ. പിള്ള ഒരിക്കൽ എഴുതിയതാണ്. ഉള്ളിൽ ഉണരുന്ന നാടകമാണ് നാടകകൃത്തിന്റെ തീ. ഈ തീയൂതി അയാൾ അരങ്ങു പൊലിപ്പിക്കുന്നു. തന്റെ ജീവിതമായിരുന്നു എൻ.എൻ. പിള്ളയ്ക്കു നാടകം. അത്ര തീവ്രമായിരുന്നു ജീവിതാനുഭങ്ങൾ. അദ്ദേഹം ഇങ്ങനെ എഴുതി ” എനിക്ക് ജീവിതവും അഭിനയവും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയാണ്. അഭിനയമാണ് ജീവിതം , ജീവിതം അഭിനയവുമാണ്”.മലയാള നാടകവേദിയിൽ ശക്തവും തീവ്രവുമായ ജീവിതാനുഭവങ്ങൾ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളിലൂടെ വേദിയിൽ അവതരിക്കപ്പെട്ടപ്പോൾ അത് ചരിത്രം കുറിക്കുകയായിരുന്നു. മലയാള നാടകലോകത്തെ കാരണവരായി അറിയപ്പെടുന്ന എൻ.എൻ. പിള്ള ആ ഉയരത്തിൽ എത്താൻ കാരണം തന്റെ ജീവിതാനുഭങ്ങൾ മാത്രമായിരുന്നു.
എൻ.എൻ. പിള്ള 1918, ഡിസംബർ 23 ന് കോട്ടയം ജില്ലയിൽ വൈക്കത്ത് നാരായണ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. അച്ഛന് മകൻ ബി.എൽ പാസ്സായി വക്കിൽ ആകണമെന്ന് അതിയായി ആഗ്രഹിച്ചു. എന്നാൽ എൻ.എൻ. പിള്ള കോട്ടയം സിഎംഎസ് കോളേജിൽ ഇന്റർമീഡിയേറ്റ് പഠനം നടത്തിയെങ്കിലും പരീക്ഷ തോറ്റതോടെ മാതാപിതാക്കൾ നിരാശരായി കൂടാതെ മകൻ ഒരു പ്രേമബന്ധത്തിൽ കുടുങ്ങിയെന്നും കൂടി അറിഞ്ഞതോടെ അവർ ഒരുതരം പ്രതികാരമൂർത്തികളായി മാറി.
ഇന്റർമീഡിയറ്റ് തോറ്റ അദ്ദേഹം മൂന്നാം മാസം ഒരു തകരപെട്ടിയും അതിനുള്ളിൽ രണ്ടു ജോഡി ഉടുപ്പും എൺപത് രൂപയുമായി നാടുവിട്ടു. പതിനൊന്നാം പക്കം എസ്. എസ്. റജുല എന്ന കപ്പലിൽ പിനാംഗിൽ എത്തി. പിന്നീട് ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വേണ്ടിയുള്ള അലച്ചിലായിരുന്നു. ജീവിതം അതികഠിനമായ പരീക്ഷണ ശാലയായിരുന്നു.ചെയ്യാത്ത ജോലികളില്ല, പത്രപ്രവർത്തകനായി, എസ്റ്റേറ്റ് കണ്ടക്ടറായി, ഇംഗ്ലീഷ് ചികിത്സ പഠിച്ച് ഡിസ്പെൻസറി നടത്തി. ഇതെല്ലാം വലിച്ചെറിഞ് ഐഎൻഎ ഭടനായി ഒടുവിൽ 8 വർഷത്തിന് ശേഷം വീണ്ടും വീട്ടിലെത്തി, കയ്യിൽ രണ്ടര രൂപയുണ്ടായിരുന്നു, തകരപ്പെട്ടിയുടെ സ്ഥാനത്ത് ഒരു കാക്കി സഞ്ചിയും. എന്നാൽ ജീവിതം തേടിയുള്ള യാത്രയിൽ കാണാത്ത കാഴ്ചകളിലെ അനുഭവങ്ങൾ മുഴുവൻ ആത്മാവിലേക്ക് ആവാഹിച്ചു എടുക്കാനുള്ള കഴിവായിരിക്കാം തന്റെ നാടകങ്ങളെ ഇത്രമാത്രം വേറിട്ട കാഴ്ച്ചാനുഭവങ്ങൾ കാണികൾക്ക് പ്രദാനം ചെയ്തത്. പക്ഷെ ആ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ ഡ്രമാറ്റിക് യൂണിവേഴ്സിറ്റി.
1946 ൽ നാട്ടിൽ തിരിച്ചു വന്നതിന് ശേഷം തിരുവിതാംകൂറിലെ ഐഎൻ എ സെക്രട്ടറി ആയി അവരോധിക്കപ്പെട്ടു. സ്റ്റേറ്റ് കോൺഗ്രസിന്റെ സജീവ രാഷ്ട്രീയത്തിൽ മുഴുകുകയും ചെയ്തു. പ്രസംഗവേദികളിൽ അദ്ദേഹം കത്തിക്കയറി. ആ രാഷ്ട്രീയ ജീവിതമാണ് വാക്കുകൾ കൊണ്ട് വികാരത്തിന്റെ വെടിമരുന്നു കോട്ടയ്ക്ക് തീ വെക്കാമെന്ന് മനസ്സിലാക്കിയത്. എന്നാൽ 1947 ൽ സ്വാതന്ത്ര്യ ലബ്ദിക്ക്ശേഷം 1947 അദ്ദേഹം കുടുംബസമേതം വീണ്ടും മലയയിലേക്ക് പോയി. 1951 ൽ ജോലി രാജി വച്ച് പോന്നു. വീണ്ടും പ്രവർത്തന തട്ടകം രാഷ്ട്രീയമായി. ഉശിരൻ പ്രസംഗങ്ങൾ നടത്തി വേദിയെ ഇളക്കി മറിച്ചു. എന്നാൽ വരുമാനം ഒന്നുമില്ലാതെയുള്ള തൻ്റെ രാഷ്ട്രീയപ്രവർത്തനം കൊണ്ട് മലയായിൽ നിന്ന് കൊണ്ടുവന്ന സമ്പാദ്യത്തിൽ നല്ല പങ്കും തീർന്നിരുന്നു. ഭാര്യക്കും രണ്ടു കുട്ടികൾക്കും ജീവിക്കണമെങ്കിൽ വേറെ മാർഗ്ഗം കണ്ടേ മതിയാവൂ എന്ന അവസ്ഥ.
ആലപ്പുഴയിൽ ഒരു ഹോട്ടൽ തുടങ്ങി അത് മൂന്നാം മാസം അത് പൊളിഞ്ഞു.തുടർന്ന് കൊല്ലത്ത് പോളത്തോട്ടിൽ ഒരു മരക്കമ്പനി ( saw mill )തുടങ്ങി. ആറാം മാസം അതും പൂട്ടി. പിന്നീട് വിശ്വകേരളം പത്രം ഒന്നുദ്ധരിച്ചു കളയാമെന്ന വ്യാമോഹത്തിൽ ഒരു ശ്രമം നടത്തി അതും പൊളിഞ്ഞു. അപ്പോഴാണ് വിശ്വകേരള കലാ സമിതി എന്ന ആശയം മനസ്സിൽ ഉണർന്നത്. 1952 ന് മുൻപ് ഒരിക്കൽ പോലും നാടകകൃത്തോ നടനോ ആകണമെന്ന് ഒരിക്കൽ പോലും ആഗ്രഹിക്കാത്ത എൻ. എൻ. പിള്ള ജീവിതത്തിന്റെ പ്രതിസന്ധിയിൽ ആകസ്മികമായി ആ വഴിത്താരയിലേക്ക് എത്തപ്പെട്ടു എന്നതാണ് വാസ്തവം. അതുവരെ ജീവിതത്തിന്റെ അന്ധകാരജടിലമായ ഊടുവഴികളിലൂടെ തെറ്റിയും തെറിച്ചും കരഞ്ഞും ചിരിച്ചും ഒരു അപസ്മാര ബാധിതനെപ്പോലെ ഓടുകയായിരുന്ന അദ്ദേഹം ഒരു രാജപാതയിൽ എത്തപ്പെട്ടതായി കരുതിയെന്ന് എൻ. എൻ.പിള്ള ഒരിക്കൽ എഴുതി. പക്ഷെ അതൊരു രാജപാത ആയിരുന്നില്ല ഒരു കോട്ടയായിരുന്നു.
അങ്ങനെ 1952 ൽ “മനുഷ്യൻ ” എന്ന നാടകം എഴുതി. മാനവസമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അഞ്ചു രംഗങ്ങങ്ങളിൽ ആയി ചിത്രീകരിക്കുന്ന ഒരു നാടകം. ഒരു മാസം നീണ്ടു നിന്ന റിഹേഴ്സൽ കഴിഞ്ഞപ്പോൾ ഭാര്യയുടെ അവസാന സ്വർണമാലയും വിറ്റിരുന്നു. പക്ഷേ അതിൽ ‘ആദിമ മനുഷ്യ’ നായി എൻ എൻ പിള്ള തകർത്തഭിനയിച്ചു. അപ്പോൾ കിട്ടിയ നിർവൃതിയും ആനന്ദവും അദ്ദേഹത്തെ തൻ്റെ പാത നാടകം ആണെന്ന് തിരിച്ചറിഞ്ഞു. ലാഭവും നഷ്ടവും നോക്കാതെ എല്ലാ വർഷവും ഓരോ നാടകം എഴുതുകയും വേദിയിൽ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.പക്ഷെ ജീവിതം, താനും, ഭാര്യ ചിന്നമ്മ, സഹോദരി ഓമന, രണ്ടു പെൺ മക്കൾ, മകൻ കുട്ടൻ എന്ന് വിളിക്കുന്ന വിജയരാഘവൻ അടങ്ങുന്ന തന്റെ കുടുംബവും ദാരിദ്ര്യത്തിൽ നിന്നും അതിദാരിദ്ര്യത്തിലേക്ക് താണു പോയിക്കൊണ്ടിരുന്നു.
അവസാനം ഒന്നുമില്ലാതായി ചോർന്നൊലിക്കുന്ന വീട്, അടുത്ത നാടകത്തിന് കണക്ക് തീർക്കാമെന്ന കരാറിൽ പറ്റുപടിക്കടയിൽ നിന്നും ഉപ്പും മുളകും അരിയും വാങ്ങി ജീവിക്കുന്ന അവസ്ഥ. ഉറ്റ ബന്ധുക്കൾ പോലും മുഖം തിരിച്ചു അകന്ന് പോയി. നടീനടൻമാർ പലരും പിരിഞ്ഞുപോയി. അതോടെ ഭാര്യയെയും സഹോദരിയെയും അഭിനയിപ്പിക്കാൻ തീരുമാനിച്ചു. അതോടെ നാട്ടുകാരും അവജ്ഞയോടെ നോക്കാൻ തുടങ്ങി. അങ്ങനെ എൻ എൻ പിള്ളയും ഭാര്യയും രത്‌നമായിരുന്ന അഭിനയിച്ച ‘അസ്സലാമു അലൈക്കും’എന്ന നാടകം വിജയമായി. അതോടെ അദ്ദേഹത്തിന്റെ സഹോദരി ഓമനയിൽ ഉറങ്ങിക്കിടന്നിരുന്ന അത്ഭുതാവഹമായ അഭിനയവാസന ഒരു നിധി പോലെ അദ്ദേഹം കണ്ടെത്തി. മലയാള നാടക വേദിക്ക് ലഭിച്ച അമൂല്യ സംഭാവനയായിരുന്നു ഓമനയെന്ന നടി.
തുടർന്ന് വിശ്വകേരള കലാസമിതി പടിപടിയായി വളർന്നു. എൻ. എൻ. പിള്ള നാടകരചനയെക്കുറിച്ചു, സംവിധാനത്തെപ്പറ്റി, അഭിനയത്തെപ്പറ്റി കൂടുതൽ പഠിച്ചു. പ്രേക്ഷകഹൃദയത്തെ ഏറ്റവും കൂടുതൽ ആകർഷിക്കാൻ പറ്റിയതും തന്റെ അഭിരുചിക്ക് ഏറ്റവും ഇണങ്ങുന്നതും ആക്ഷേപഹാസ്യ ( satire ) എന്ന നാടക സങ്കേതമാണെന്ന് ബോധ്യപ്പെട്ടു. രംഗങ്ങളുടെ എണ്ണം, രംഗസംവിധാനം, സംഗീതം എന്നിവ പരമാവധി കുറയ്ക്കുക എന്നത് ഒരു നയമായി തന്നെ സ്വീകരിച്ചു. 1964 ൽ ‘പ്രേതലോകം’ എന്ന നാടകത്തോടെ തന്റെനാടകജീവിതം വേറെ ഒരു ലെവലിലേക്ക് വളർന്നു. തൻ്റെ മൂത്ത മകൾ സുലോചന ആദ്യമായി അരങ്ങത്ത് എത്തിയതും ഈ നാടകത്തോടെയാണ്. പിന്നീട് വിശ്വകേരകേരള കലാസമിതിയുടെ ജൈത്രയാത്രയായിരുന്നു.കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും നിറയെ വേദികൾ. കേരളത്തിലെ വലിയ നാടക ട്രൂപ്പ്കളിൽ ഒന്നായി ഒളശ്ശ വിശ്വകേരള കലാസമിതി വളർന്നു.തൻ്റെ സാമ്പത്തീക ബുദ്ധിമുട്ടകൾ എല്ലാം തീർന്നു. ജീവിതം പതുക്കെ ശാന്തമായി ഒഴുകാൻ തുടങ്ങി. ഒരു കുടുംബം മുഴുവൻ നാടക ട്രൂപ്പായി പ്രവർത്തിക്കുന്ന വളരെ അപൂർവമായ കാര്യമായിരുന്നു വിശ്വകേരള കലാസമിതിയിലൂടെ കേരളം കണ്ടത്. ആക്ഷേപഹാസ്യത്തിലൂടെ അൽപ്പം ഉപ്പും മുളകും ചേർന്ന സംഭാഷണങ്ങൾ വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും എവിടെയും കാണികളുടെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
ഈശ്വരൻ അറസ്റ്റിൽ, കാപാലിക, പ്രേതലോകം, ഗൊറില്ല, കണക്ക് ചെമ്പക രാമൻപിള്ള, ക്രോസ്സ്‌ബെൽറ്റ് തുടങ്ങിയവനാണ് പ്രധാന നാടകങ്ങൾ. എൻ. എൻ. പിള്ള 28 നാടകങ്ങളും 23 ഏകാങ്ക നാടകങ്ങളും എഴുതി. ആത്മകഥ ‘ഞാൻ ‘ മലയാളത്തിലെ ഏറ്റവും നല്ല ആത്മകഥകളിൽ ഒന്നാണ്.1987 വരെ അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 1995 ൽ തന്റെ 77 മത്തെ വയസിൽ ന്യൂമോണിയ ബാധിച്ച് അന്തരിച്ചു.എൻ. എൻ. പിള്ളയുടെ മരണശേഷവും 2005 വരെ മകനും പ്രമുഖ ചലച്ചിത്ര നടനുമായ വിജയരാഘവനും മകളുടെ ഭർത്താവ് രാജേന്ദ്രബാബുവും വിശ്വകേരള കലാസമിതിയുടെ നാടകങ്ങൾ അവതരിപ്പിച്ചു.എൻ. എൻ. പിള്ളയെത്തേടി കേന്ദ സംസ്ഥാനങ്ങളുടെ, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ പ്രവർത്തക സംഘം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പുരസ്‌കാരങ്ങൾ എത്തി. ‘ഞാൻ’ എന്ന ആത്മകഥ അബുദാബി മലയാള സമാജത്തിന്റെ പുരസ്കാരവും നേടി. ഏതാനും മലയാള സിനിമയിലും എൻ. എൻ. പിള്ള അഭിനയിച്ചിട്ടുണ്ട്. 1962 ൽ പുറത്തിറങ്ങിയ വേലു തമ്പി ദളവ, 1972 ൽ മനുഷ്യബന്ധങ്ങൾ, കാപാലിക, സൂപ്പർ ഹിറ്റ് ചിത്രമായ 1991 ൽ ഗോഡ് ഫാദർ, 1992 ൽ നാടോടി, 1993 ൽ ഗോഡ്‌ഫാദറിന്റെ തെലുഗു റീമേക്ക് തുടങ്ങി ആറോളം സിനിമകളിൽ അഭിനയിച്ചു. ഇതിൽ ഗോഡ്‌ഫാദറിലെ ‘ അഞ്ഞൂറാൻ ‘ എന്ന കഥാപാത്രം വളരെയേറെ പ്രശംസ നേടി. കാപാലിക, ക്രോസ്സ്‌ബെൽറ്റ് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും എൻ.എൻ. പിള്ള രചിക്കുകയുണ്ടായി. മലയാള സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തുവാൻ കഴിഞ്ഞെങ്കിലും സിനിമയായിരുന്നില്ല തൻ്റെ തട്ടകം അതെന്നും നാടകം മാത്രമായിരുന്നു. എന്നാൽ മകൻ കുട്ടൻ എന്ന് വിളിൽക്കുന്ന വിജയരാഘവൻ മലയാള സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളായി തൻ്റെ ജീവിത കാലത്ത് തന്നെമാറിയിരുന്നു.
സോഷ്യൽ മീഡിയയുടെ കാലത്തിന് മുൻപേ അദ്ദേഹം വിട പറഞ്ഞെങ്കിലും ഗോഡ്ഫാദർ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ സംഭാഷണം മിമിക്രി താരങ്ങൾക്ക് ഇപ്പോഴും ഇഷ്ടവിഷയമാണ്. അത് പോലെ തന്റെ നാടകത്തിലെ സോഷ്യലിസം, ഡെമോക്രസി, കമ്മൂണിസം ഇവ തമ്മിലുള്ള വ്യത്യസം പറഞ്ഞു കൊടുക്കുന്ന സംഭാഷണങ്ങളുടെ വിഡിയോയും യൂട്യൂബിൽ വളരെ ശ്രദ്ധനേടിയിട്ടുണ്ട്.
എൻ.എൻ. പിള്ള വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ട് ആയെങ്കിലും ലക്ഷക്കണക്കിന് നാടക പ്രേമികളുടെ മനസ്സിൽ തന്റെ ശക്തമായ നാടകങ്ങളിലൂടെ ഇന്നും അദ്ദേഹം ജീവിക്കുന്നു.
Latest News:
‘NSS വേദിയിൽ എത്താൻ കഴിഞ്ഞത് അഭിമാനം, അവസരം തന്നതിന് നന്ദി’; രമേശ് ചെന്നിത്തല
എൻഎസ്എസിനോടും സുകുമാരൻ നായരോടും നന്ദിപറഞ്ഞ് രമേശ് ചെന്നിത്തല. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് സൗഭ...Latest Newsകേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്...Breaking News‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്മയോഗി’; ഇന്ന് മന്നം ജയന്തി
സാമൂഹിക പരിഷ്കര്ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്...Latest Newsവളക്കൈ സ്കൂള് ബസ് അപകടം: ഡ്രൈവര്ക്കെതിരെ മനപ്പൂര്വമല്ലാത്ത നരഹത്യയ്ക്ക് കേസ്
കണ്ണൂര് വളക്കൈയില് സ്കൂള് വിദ്യാര്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില് ഡ്രൈവര്ക്കെതിരെ കേ...Latest Newsകർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു
കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സിർസിയില...Latest Newsമൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടിച്ച് പൊലീസ്; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
കലൂർ സ്റ്റേഡിയത്തിൽ നൃത്തസന്ധ്യ സംഘടിപ്പിച്ച മൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടി പൊലീസ്. അടിമുടി ദുരൂഹമാ...Breaking Newsപുതുവർഷദിനത്തിൽ യുകെ മലയാളികളെത്തേടി ദുഃഖവാർത്ത; ലണ്ടനിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
ലണ്ടൻ: ലണ്ടനിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഇന്ന് പുതുവർഷ ദിനത്തിൽ പുലർച്ചെ ഒരു മണിയോടെ...Obituaryപ്രതികൂല കാലാവസ്ഥ; എഡിൻബറോ ഹോഗ്മാനേ ആഘോഷങ്ങൾ റദ്ദാക്കി
എഡിൻബറോ: വരും ദിവസങ്ങളിൽ യുകെയിലുടനീളം കാറ്റും മഴയും മഞ്ഞും ഉണ്ടാകുമെന്ന് പ്രവചിച്ചതിനാൽ എഡിൻബറോയില...Uncategorized
Post Your Comments Here ( Click here for malayalam )
Latest Updates
- ‘NSS വേദിയിൽ എത്താൻ കഴിഞ്ഞത് അഭിമാനം, അവസരം തന്നതിന് നന്ദി’; രമേശ് ചെന്നിത്തല എൻഎസ്എസിനോടും സുകുമാരൻ നായരോടും നന്ദിപറഞ്ഞ് രമേശ് ചെന്നിത്തല. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് സൗഭാഗ്യമാണ്, കേരളത്തിലാകമാനം പുരോഗതിയുടെ വഴികൾ കാട്ടികൊടുക്കാൻ മന്നത്ത് പത്മനാഭൻ ശ്രമിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ തങ്ക താളുകളിൽ അദ്ദേഹം സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ വ്യക്തമായി തന്നെ എഴുതപ്പെട്ടിട്ടുള്ളതാണ്. സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങൾ ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കില്ലെന്നും 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. ശൂന്യതയിൽ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് മന്നത്ത്
- കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. 10 .30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലികൊടുത്തു. മുണ്ടും ഷർട്ടും വേഷ്ടിയും ധരിച്ച് കേരളീയ തനിമയിലാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങിൽ പങ്കെടുത്തു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു. സത്യപ്രതിജ്ഞക്ക് മുന്പ് നിയുക്ത ഗവര്ണര്ക്ക് പൊലീസ് ഗാര്ഡ് ഓഫ് ഓണര് നല്കി
- ‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്മയോഗി’; ഇന്ന് മന്നം ജയന്തി സാമൂഹിക പരിഷ്കര്ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്. നായര് സര്വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന് സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്കര്ത്താവായിരുന്നു. നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭന് സമൂഹത്തിലെ അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്. ജാതിമത വേര്തിരിവില്ലാതെ എല്ലാവര്ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്
- വളക്കൈ സ്കൂള് ബസ് അപകടം: ഡ്രൈവര്ക്കെതിരെ മനപ്പൂര്വമല്ലാത്ത നരഹത്യയ്ക്ക് കേസ് കണ്ണൂര് വളക്കൈയില് സ്കൂള് വിദ്യാര്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില് ഡ്രൈവര്ക്കെതിരെ കേസെടുത്തു. മനപ്പൂര്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില് വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില് പറയുന്നത്. അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്മയ സ്കൂള് പ്രിന്സിപ്പല് രംഗത്തെത്തി. സ്കൂള് ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്കൂള് പ്രിന്സിപ്പള് കെ.എന് ശശി പറഞ്ഞു. ബസിന് 2027 വരെ പെര്മിറ്റ് ഉണ്ടെന്നും പ്രിന്സിപ്പല് വ്യക്തമാക്കി. അതേസമയം, വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്
- കർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ ആണ് മരിച്ചത്.മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നു.കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള പ്രാദേശിക ആശുപതിയിലേക്കാണ് എത്തിച്ചിരുന്നത്. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റി വെനം നൽകാതെയായിരുന്നു ഹുബ്ബള്ളിയിലെ മെഡിക്കൽ കോളജിലേക്ക് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർമാർ അയക്കുകയായിരുന്നു. എന്നാൽ ഹുബ്ബള്ളിയിലെത്തിക്കും മുൻപ് കുട്ടി മരിച്ചു.ഡ്യൂട്ടി ഡോക്ടർ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത
click on malayalam character to switch languages