- ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
- സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ
- ‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ
- പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
- നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; 'സങ്കടപ്പുഴ' നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ
- എല്ലാ നരകങ്ങളും തകർക്കപ്പെടും, സ്ഥാനാരോഹണം വരെയാണ് സമയം: ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്
- രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റായി സി എ ജോസഫിനെ നിയമിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യനും മറ്റ് ഭാരവാഹികൾക്കും മാറ്റമില്ല; പ്രഗത്ഭരെ അണിനിരത്തി വിദഗ്ധസമിതിയും ഉപദേശകസമിതിയുമുൾപ്പെടെ വിപുലീകൃതമായ കമ്മിറ്റി നിലവിൽ വന്നു. മലയാളം ഡ്രൈവിന്റെ ഭാഗമായി ശനിയാഴ്ച 4 പി എം ന് എസ് മൃദുല ദേവി ‘പാളുവ’ ഭാഷയെക്കുറിച്ച് പ്രഭാഷണം നടത്തും
- Nov 12, 2020
ഏബ്രഹാം കുര്യൻ
കേരള ഗവൺമെൻറിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റായി സി എ ജോസഫിനെ നിയമിച്ചു. സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യനും മറ്റു ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും മാറ്റമില്ലാതെ തുടരുന്നതാണ് . പ്രമുഖ സാംസ്കാരിക പ്രവർത്തകരെയും ഭാഷാ സ്നേഹികളെയും ഉൾപ്പെടുത്തി എസ് എസ് ജയപ്രകാശ് ചെയർമാനായി വിദഗ്ധ സമിതിയും ഡോ. അരുൺ തങ്കത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഉപദേശക സമിതിയും പ്രവർത്തിച്ചു വരുന്നു. യു കെയിൽ സാമൂഹിക സാംസ്കാരിക മേഖലകളിലും മാതൃഭാഷാ ഉന്നമനത്തിനായും പ്രവർത്തിക്കുന്ന ജിമ്മി ജോസഫ്, ബിന്ദു കുര്യൻ, ബിൻസി എൽദോ എന്നിവരെയും ഉൾപ്പെടുത്തി നിലവിൽ 16 അംഗ പ്രവർത്തകസമിതിയായി വിപുലീകരിച്ചു.
2017 സെപ്റ്റംബർ 22 ന് ബഹു.കേരള സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് ലണ്ടനിൽ വച്ച് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മലയാളം മിഷന്റെ യുകെയിലെ പ്രവർത്തനങ്ങൾക്കായി പത്തംഗ അഡ്‌ഹോക്ക് കമ്മിറ്റിയെയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അഡ്‌ഹോക്ക് കമ്മറ്റി കൺവീനറായും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിരുന്ന മുരളി വെട്ടത്ത് വ്യക്തിപരമായ കാരണങ്ങളാൽ പ്രസിഡൻറ് സ്ഥാനം അടുത്ത നാളിൽ രാജിവെച്ചിരുന്നു. അദ്ദേഹത്തിൻറെ രാജി സ്വീകരിച്ച മലയാളം മിഷൻ ഡയറക്റ്ററാണ് പ്രവർത്തക സമിതി അംഗവും ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫിനെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റായി നിയമിച്ചത്.
യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ സി എ ജോസഫ് യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമാണ് . ഇക്കഴിഞ്ഞ ലോക് ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ച
സി എ ജോസഫ് ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനുമാണ്. യുക്മയുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇമാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായും സാംസ്കാരിക വേദിയുടെ കലാവിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രോഗ്രാം കോഡിനേറ്ററുമാണ്. പ്രവാസി മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ ‘ഒരു ബിലാത്തി പ്രണയം’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സി എ ജോസഫ് യുകെ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ ‘ഓർമയിൽ ഒരു ഓണം’എന്ന ആൽബത്തിനും അയർക്കുന്നം-മറ്റക്കര സംഗമത്തിന്റെ തീംസോങ്ങിനും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയന്റെ ഹയർ ഡിപ്ലോമ കോഴ്സായ എച്ച് ഡി സിയും കരസ്ഥമാക്കിയിട്ടുള്ള സി എ ജോസഫ് നാട്ടിൽ അധ്യാപകൻ, പത്രപ്രവർത്തകൻ, സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെ അബഹയിൽ എത്തിയ ജോസഫ് 15 വർഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന സി എ ജോസഫ് കമ്മീസ്മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇൻറർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. 2006 ൽ യുകെയിലെത്തി. ലണ്ടനടുത്ത് ഗിൽഫോർഡിൽ കുടുംബസമേതം താമസിക്കുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യൻ 15 വർഷമായി കുടുംബസമേതം യുകെയിലെ കവൻട്രിയിൽ ആണ് താമസിക്കുന്നത്. കവൻട്രി മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും കേരള സ്ക്കൂൾ കവൻട്രിയുടെ മുൻ പ്രധാനാദ്ധ്യാപകനും ആയിരുന്ന ഏബ്രഹാം കുര്യൻ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ കവൻട്രി ബ്രാഞ്ച് പ്രസിഡണ്ട് ആയും കവൻട്രി കേരളാ സ്കൂൾ ഡയറക്ടർ ബോർഡ് അംഗമായും ആയും ബെർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. യുക്മ കലാമേളയിൽ ഈസ്റ്റ് ആൻഡ് വെസ്ററ് മിഡ്‌ലാൻഡ്‌സ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏബ്രഹാം കുര്യൻ മികച്ച സംഘാടകനും വാഗ്മിയുമാണ് . യു കെയിൽ എത്തുന്നതിനു മുൻപ് കേരള വനം വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ക്രീയാത്മകമായ പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നത് നോർത്തേൺ അയർലൻഡ് കോർഡിനേറ്റർ കൂടിയായ ശ്രീ എസ് എസ് ജയപ്രകാശാണ്. നോർത്തേൺ അയർലണ്ടിൽ പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക പ്രസ്ഥാനമായ കർമ്മ കലാകേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന എസ് എസ് ജയപ്രകാശ് അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനുമാണ് . സമീക്ഷ മുൻ ദേശീയ ജനറൽ സെക്രട്ടറിയായും കോട്ടയം ബസേലിയസ് കോളേജ് മുൻ യൂണിയൻ ചെയർമാനായും ജയപ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. വിദഗ്ധ സമിതി അംഗങ്ങൾ ആയി തെരഞ്ഞെടുത്തിരിക്കുന്നത് പ്രമുഖ സാംസ്ക്കാരിക പ്രവർത്തകരും എഴുത്തുകാരുമായ പ്രൊഫ.മീരാ കമല, ലിൻസ് അയ്യന്നേത്ത്, റെജീന വർഗീസ് എന്നിവരെയാണ്. റെജിത ഷിബു വിദഗ്ദ്ധ സമിതിയിൽ പ്രത്യേക ക്ഷണിതാവാണ്.
മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രവർത്തക സമിതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാസമ്പന്നരായ ആളുകളെ ഉൾപ്പെടുത്തി രൂപീകൃതമായ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സസ്സെക്‌സ് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് ആൻഡ് ഗ്ലോബൽ ഡെവലപ്മെൻറ് വകുപ്പ് മേധാവിയായ ഡോ.അരുൺ തങ്കമാണ് . ഉപദേശക സമിതിയിലെ അംഗങ്ങളായി പ്രവർത്തിക്കുന്നത് പ്രൊഫ.മുഹമ്മദ് ബഷീർ,ഡോ.അജയ് ചന്ദ്രൻ, മണമ്പൂർ സുരേഷ് , ജയശ്രീ ശ്യാംലാൽ, റോബി മേക്കര, മധു ഷൺമുഖം, ശ്രീകാന്ത് എൻ നമ്പൂതിരി, മിനി രാഘവൻ, ഐവി ഗൊഡാർഡ് എന്നിവരാണ്.
പ്രവർത്തക സമിതി കൺവീനർ ആയി ഇന്ദുലാൽ സോമൻ പ്രവർത്തിക്കുന്നു. നൂറു ശതമാനം സാക്ഷരത നേടിയ കോട്ടയം ജില്ലയിലെ പ്രമുഖ സാക്ഷരത പ്രവർത്തകനായി സേവനമനുഷ്ഠിച്ചിരുന്ന ഇന്ദുലാൽ സോമൻ സമീക്ഷയുടെ മുൻ ദേശീയ സമിതി അംഗവും ആയിരുന്നു. അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും മലയാളഭാഷാ പ്രചാരകനുമായ ഇന്ദുലാൽ സോമൻ ലണ്ടനടുത്ത് വോക്കിങ്ങിലാണ് കുടുംബസമേതം താമസിക്കുന്നത് . ഷെഫീൽഡ് എൻ എച്ച് എസ് ഹോസ്പിറ്റലിൽ കുട്ടികളുടെ മനശ്ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുന്ന ഡോ.സീന ദേവകിയാണ് യു കെ ചാപ്റ്ററിന്റെ വൈസ് പ്രസിഡൻറ്. ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത് പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷയുടെ ദേശീയ പ്രസിഡൻറും മുൻ സീരിയൽ നടിയും സാഹിത്യകാരിയുമായ സ്വപ്ന പ്രവീൺ ആണ് . മലയാള ഭാഷാ പ്രചാരകരായി പ്രവർത്തിക്കുന്നവരും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുമായ മുരളി വെട്ടത്ത്, ശ്രീജിത്ത് ശ്രീധരൻ, സുജു ജോസഫ് , ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ജനേഷ് നായർ രഞ്ജു പിള്ള, എന്നിവരും പ്രവർത്തക സമിതി അംഗങ്ങളാണ്.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് ഭാഷാ സ്നേഹികളായ ആളുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ നവംബർ 8 ഞായറാഴ്ച മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവൻ ‘മലയാളം- മലയാളി-മലയാളം മിഷൻ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം യു കെ ചാപ്റ്ററിനു കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വളരെ ഉപകാരപ്രദമായിരുന്നു. മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
മലയാളം മിഷൻ യു കെ ചാപ്റ്റർ ആരംഭിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നവംബർ 14 ശനിയാഴ്ച വൈകുന്നേരം 4 പി എം ന് (ഇന്ത്യൻ സമയം 9.30 പി എം) പ്രമുഖ കവയിത്രിയും ദളിത് ആക്ടിവിസ്റ്റും പാഠഭേദം മാസികയുടെ എഡിറ്ററുമായ എസ് മൃദുല ദേവി ‘പാളുവ (പറയ) ഭാഷയ്ക്ക് മലയാളത്തിലെ പ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.
‘പാളുവ’ ഭാഷയിൽ നിരവധി കവിതകളും രചിച്ചിട്ടുളള എസ് മൃദുലദേവി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമാണ് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ അറിവുകൾ പ്രദാനം ചെയ്യുന്ന ഈ ലൈവ് പ്രഭാഷണം എല്ലാ ഭാഷാസ്നേഹികളും ശ്രവിക്കണമെന്നും താഴെക്കൊടുത്തിരിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും യുകെ ചാപ്റ്റർ ഭാഷാ ഉന്നമനത്തിനായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും പ്രവർത്തകസമിതി അഭ്യർത്ഥിക്കുന്നു.
https://www.facebook.com/MAMIUKCHAPTER/live/
പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ, ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
നാല് ഘട്ടങ്ങളിലുള്ള കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ പൂക്കളുടെ പേരുകൾ ആണ് ഈ കോഴ്സുകൾക്ക് നൽകിയിരിക്കുന്നത് . നാലാമത്തെ കോഴ്സ് ആയ നീലക്കുറിഞ്ഞി പൂർത്തിയാക്കുമ്പോൾ പഠിതാവ് നാട്ടിലെ പത്താം ക്ലാസിന് തുല്യതയിലെത്തും. കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പിഎസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് . മാതൃഭാഷ പഠിക്കേണ്ടതിന്റെയും സംസാരിക്കേണ്ടതിന്റെയും ആവശ്യകത ഇന്ന് പ്രവാസി മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
അറിയപ്പെടുന്ന എഴുത്തുകാരിയും പ്രഭാഷകയും കോട്ടയം മണർകാട് സെന്റ് മേരിസ് കോളേജ് മലയാളം വിഭാഗം അധ്യാപികയും ആയിരുന്ന പ്രൊഫ. സുജ സൂസൻ ജോർജ് ആണ് മലയാളം മിഷന്റെ ഡയറക്ടർ. മലയാളം മിഷൻ ഡയറക്റ്ററായി ചുമതലയേറ്റതിന് ശേഷം ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തിനടുത്തെത്തുവാൻ പ്രൊഫ. സുജ സൂസൻ ജോർജിന്റെ നേതൃത്വത്തിലുള്ള മലയാളം മിഷന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
മലയാളം മിഷന്റെ രജിസ്ട്രാർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകുന്ന ഡയറ്റിന്റെ മേധാവിയായിരുന്ന എം സേതുമാധവനാണ്. കേന്ദ്ര ഗവൺമെന്റിന്റെ മാനവവിഭവശേഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ (NUEPA) നിന്നും എ പ്ലസ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള എം സേതുമാധവൻ കേരളത്തിലെ പുതിയ പാഠ്യപദ്ധതി യുമായി ബന്ധപ്പെട്ട പാഠപുസ്തക രചന ശില്പശാല കൾക്കും നേതൃത്വം നൽകുന്നു. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT) കേന്ദ്രത്തിന്റെ സംസ്ഥാനതല റിസോഴ്സ് പേഴ്സനുമാണ്. അധ്യാപക പരിശീലന രംഗത്ത് ദീർഘകാല പരിചയസമ്പത്തുള്ള പ്രമുഖ പ്രഭാഷകനായും അറിയപ്പെടുന്ന എം സേതുമാധവൻ അധ്യാപക ട്രെയിനിങ്ങിലൂടെ മലയാളം മിഷൻ ചാപ്റ്ററുകളിലെ മുഴുവൻ അധ്യാപകർക്കും സുപരിചിതനുമാണ്.
യുകെയിൽ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളിൽ മൂല്യനിർണയ പദ്ധതിയായ പഠനോത്സവം 2021 ഏപ്രിൽ മാസം നടത്തുവാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകസമിതി നടത്തിക്കൊണ്ടിരിക്കുകയാണ് . ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്ന് പ്രവർത്തകസമിതി അപേക്ഷിക്കുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് ക്ലാസുകൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും താഴെകൊടുത്തിരിക്കുന്ന ഈ മെയിൽ വിലാസത്തിലോ പ്രവർത്തക സമിതി അംഗങ്ങളെയോ മേഖലാ കോർഡിനേറ്റർമാരുടെ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിക്കുന്നു.
- ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
- ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
- ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
- രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
- ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോഡിനേറ്റർ- 07869400005 )
- എസ് എസ് ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോഓർഡിനേറ്റർ-07702686022)
മലയാളം മിഷൻ യുകെ ചാപ്റ്ററിനെ ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം: [email protected]
Latest News:
ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്...Latest Newsസൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ
നടന് സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന...Breaking News‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ
ഐഎസ്ആർഒ പോകുന്നത് നല്ല സമയത്തിലൂടെയാണെന്ന് നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 14-ാം തീയതി ഐഎസ്ആർഒ ചെയർ...Latest Newsപെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു...Latest Newsനാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; 'സങ്കടപ്പുഴ' നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ നെഞ്ചുലച്ച് വീണ്ടും ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ ഓ...Latest Newsഎല്ലാ നരകങ്ങളും തകർക്കപ്പെടും, സ്ഥാനാരോഹണം വരെയാണ് സമയം: ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി ബന്ദികളെ വിട്ടയക്കണമ...Latest Newsരാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്. ഡിസംബറില്‍ ചില്ലറവില്‍പ്പനയില്‍ 12 ശതമാനംവരെയാണ് ഇടിവുണ്ടായിരി...Latest Newsആകാശത്ത് ഇനി ‘പ്ലാനറ്ററി പരേഡ്’
ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നത്. ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. എല്ലാ തവണയും കേള്‍ക്കുന്ന
- സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ നടന് സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന്റെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയുമാണ് പുതിയതായി ഘടിപ്പിച്ചത്. വസിതിക്ക് സമീപത്ത് സംശയാസ്പദമായി എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് ഉയർന്ന റെസല്യൂഷനുള്ള സി സി ടി വി ക്യാമറകളും ഉണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും സൽമാൻ ഖാന്റെ അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണ ശേഷം താരത്തിന് നിരവധി വധ ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14-ന് ഗാലക്സി അപാര്‍ട്മെന്റിന് നേരെ
- ‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ ഐഎസ്ആർഒ പോകുന്നത് നല്ല സമയത്തിലൂടെയാണെന്ന് നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 14-ാം തീയതി ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കും. ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഗഗൻയാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കും. നിരവധി ലോഞ്ചിങ് പരിപാടികളുമുണ്ടെന്ന് ഡോ.വി. നാരായണൻ പറഞ്ഞു. എല്ലാത്തിനും പ്രധാനമന്ത്രി അംഗീകാരം നൽകികഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ പറഞ്ഞു. 41 വർഷമായി ഐഎസ്ആർഒയുടെ ഭാഗമാണെന്ന് ഡോ. വി നാരായണൻ പറഞ്ഞു. നിലവിലെ
- പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി, എംകെ ഭാസ്കരന് എന്നിവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് ശിക്ഷ
- നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; ‘സങ്കടപ്പുഴ’ നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ നെഞ്ചുലച്ച് വീണ്ടും ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ ഓർമ്മ. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ തിങ്ങി നിറഞ്ഞ സദസ്സിനെ ഒരോ സമയം ഹർഷാവരത്തിലേയ്ക്കും നൊമ്പരത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ച തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ നാടകാവിഷ്കാരം. എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പ്രകടനം നിറകണ്ണുകളോടെയാണ് കാണികൾ കണ്ടത്. വയനാട് ദുരന്തത്തിൽ പൂർണമായി തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ്
click on malayalam character to switch languages