Thursday, Jan 23, 2025 10:52 PM
1 GBP = 106.83
breaking news

മാഞ്ചെസ്റ്ററും ലങ്കാഷെയറും ടയർ ത്രീ ലോക്ക്ഡൗണിലേക്ക്

മാഞ്ചെസ്റ്ററും ലങ്കാഷെയറും ടയർ ത്രീ ലോക്ക്ഡൗണിലേക്ക്

ലണ്ടൻ: ഗവൺമെന്റിന്റെ ‘ഗോൾഡ് കമാൻഡ്’ ടാസ്‌ക്ഫോഴ്‌സ് ശാസ്ത്രജ്ഞർ നടപടികളിൽ ഒപ്പുവെച്ചതിനെത്തുടർന്ന് മാഞ്ചസ്റ്ററിനെയും ലങ്കാഷെയറിനെയും ടയർ 3 ലോക്ക്ഡൗണിന് വിധേയമാക്കുമെന്ന് സൂചന. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് നിർദേശങ്ങൾ അവലോകനം ചെയ്യും. അദ്ദേഹം സമ്മതിച്ചാൽ ഈ പ്രദേശങ്ങൾ സർക്കാരിന്റെ ത്രിതല സംവിധാനത്തിലെ ഏറ്റവും കഠിനമായ ലോക്ക്ഡൗണിലേക്ക് വീഴും. ഇതുവരെ ലിവർപൂളിൽ മാത്രമാണ് ടയർ ത്രീ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുത്തിയത്.

ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യാഴാഴ്ച രാവിലെ 11.30 ഓടെ ഹൗസ് ഓഫ് കോമൺസിൽ നിലവിലെ സാഹചര്യങ്ങൾ ‌വിശദീകരിക്കും. അതേസമയം കൂടുതൽ സാമ്പത്തിക സഹായമില്ലാതെ നഗരം പ്രാദേശിക നിയന്ത്രണങ്ങളിൽ അകപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാമും പ്രാദേശിക കൗൺസിൽ നേതാക്കളും നേരത്തെ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ബിസിനസുകൾക്കോ ​​ജോലി ചെയ്യാൻ കഴിയാത്തവർക്കോ സാമ്പത്തിക സഹായമില്ലാതെ വടക്കൻ പ്രദേശങ്ങൾ ടയർ 3 ൽ ശൈത്യകാലത്ത് ദുരിതത്തിലാകുമെന്ന് അദ്ദേഹവും മറ്റ് പ്രാദേശിക നേതാക്കളും ഭയപ്പെടുന്നു.

എന്നാൽ മാഞ്ചസ്റ്ററിലെ കോവിഡ് -19 അണുബാധ നിരക്ക് കുറയുന്നതായി കാണപ്പെട്ടിട്ടും ഈ നടപടികൾ വരുന്നത് ന്യായീകരിക്കാനാവില്ലെന്ന് കൗൺസിൽ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ ആഴ്ച ഒരു ലക്ഷത്തിന് 448 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇത് ഒരു ലക്ഷത്തിന് 582 ആയിരുന്നു.

ലങ്കാഷെയറിൽ ഇന്നലെ ഒരു ദിവസം 835 കേസുകൾ റിപ്പോർട്ട് ചെയ്തു. അവരിൽ 87 പേരും ബ്ലാക്ക്പൂളിലായിരുന്നു. ആശുപത്രികളിൽ തീവ്രപരിചരണ വാർഡുകളിൽ കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. ലങ്കാഷെയറിലെ പ്രധാന കോവിഡ് ഹോട്ട്സ്പോട്ടുകൾ ടയർ 3 ൽ പ്രവേശിക്കുന്നത് അനിവാര്യമാണെന്ന് ലങ്കാഷെയർ കൗണ്ടി കൗൺസിൽ നേതാവ് ജെഫ് ഡ്രൈവർ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേക മേഖലയെ അനിവാര്യമായി ബാധിക്കുന്ന പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്ന നടപടികളുടെ ഒരു പാക്കേജ് തയ്യാറാക്കാൻ തങ്ങൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more